#Rihana | ഉരസി ഒരു വശം ചൂടായി, മറ്റേ വശം കൂടി കാണിച്ചു തരട്ടെ എന്ന് ചോദിച്ചു ; തുറന്ന് പറഞ്ഞ് സീരിയൽ താരം

#Rihana | ഉരസി ഒരു വശം ചൂടായി, മറ്റേ വശം കൂടി കാണിച്ചു തരട്ടെ എന്ന് ചോദിച്ചു ; തുറന്ന് പറഞ്ഞ് സീരിയൽ താരം
Nov 29, 2023 07:51 AM | By Kavya N

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് ഇന്നും യാതൊരു കുറവും വന്നിട്ടില്ല. പൊതുയിടങ്ങങ്ങളില്‍ വച്ചടക്കം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ നടിമാര്‍ ഒരുപാട് പേരുണ്ട്. ഇപ്പോഴിതാ തമിഴ് ടെലിവിഷന്‍ താരം റീഹാനയും തന്റെ അനുഭവം പങ്കുവെക്കുകയാണ്. അഭിനേത്രിയാകും മുമ്പ് ഞാന്‍ നഴ്‌സായിരുന്നു. ആ സമയത്ത് ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്.

ഒരു ദിവസം ബസില്‍ നിന്ന് യാത്ര ചെയ്യവെ ഒരാള്‍ പിന്നീട് വന്ന് ദേഹത്ത് ഉരസാന്‍ തുടങ്ങി. നീങ്ങി നിന്നിട്ടും അയാള്‍ പിന്മാറിയില്ല. ഒടുവില്‍ തനിക്ക് നിയന്ത്രണം നഷ്ടമായി. അയാളോട് പൊട്ടിത്തെറിച്ചു, കുറേ നേരമായല്ലോ ഉരസുന്നു, എന്താണ് തേക്കുന്നത്, ഉരസി ഒരു വശം ചൂടായി, മറ്റേ വശം കൂടി കാണിച്ചു തരണമോ എന്ന് ചോദിച്ചു. ബഹളം കേട്ട് ബസിലുള്ളവരെല്ലാം തിരിഞ്ഞു നോക്കിയെന്നും റീഹാന പറഞ്ഞു.

എന്നാല്‍ ഒരാള്‍ പോലും അയാളെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. എല്ലാവരും മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ ദേഷ്യം വന്ന താന്‍ കണ്ടക്ടറെ വിളിച്ചു. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍ അക്രമിയെ ബസില്‍ നിന്നും ഇറക്കി വിട്ടുവെന്നും റീഹാന പറഞ്ഞു . തെറ്റായ ചിന്താഗതിയുള്ള പുരുഷന്മാര്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അത്തരക്കാരെ ധീരമായി തന്നെ നേരിടണമെന്നും റീഹാന അഭിപ്രായപ്പെടുന്നു.

തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും മുമ്പൊരിക്കല്‍ റീഹാന സംസാരിച്ചിരുന്നു. തന്റെ വിവാഹ നിശ്ചയം നടക്കുന്നത് 16-ാം വയസിലാണ്. 18 ല്‍ കല്യാണം കഴിക്കുകയും 19 ല്‍ അമ്മയാവുകയും ചെയ്തു. ഭര്‍ത്താവിന് നല്ല സ്വഭാവമായിരുന്നു. എന്നാല്‍ പിന്നീട് ആരൊക്കയോ പറയുന്നത് കേട്ട് അദ്ദേഹം മാറി. മക്കളെ നോക്കാന്‍ വേണ്ടി മാത്രമാണ് താന്‍ അഭിനയത്തിലേക്ക് കടന്നു വന്നതെന്നാണ് റീഹാന പറയുന്നത്.

സീരിയലില്‍ നിന്നും ലഭിക്കുന്ന പണം താന്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനും മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടി മാത്രമാണ് ഉപയോഗിക്കുകയെന്നും ആഢംബരത്തിനായി ഉപയോഗിക്കില്ലെന്നും റീഹാന പറഞ്ഞു. അഭിനയ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും നേരത്തെ റീഹാന തുറന്നു പറഞ്ഞിരുന്നു. താന്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കാലത്ത് തന്നോട് ഒരു ഡോക്ടര്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. എന്നാല്‍ അന്ന് അത് വിളിച്ചു പറയാന്‍ തനിക്കായില്ല. താന്‍ വിളിച്ചു പറഞ്ഞാലും ആളുകള്‍ തന്നെ പ്രശ്‌നക്കാരിയായി കാണുകയേ ഉണ്ടാവുകയുള്ളൂവെന്നും റീഹാന പറഞ്ഞു.

#got #hot #oneside #asked #show #otherside #too #serialstar #openup

Next TV

Related Stories
അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

May 10, 2025 08:50 PM

അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

അച്ഛൻ മരിച്ച ദിവസം ആരാധകർക്കൊപ്പം പോസ് ചെയ്യാൻ എടുത്ത തീരുമാനം -...

Read More >>
Top Stories