#suriya | സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി; അഭിനന്ദനം അറിയിച്ച് സൂര്യ

#suriya |  സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി; അഭിനന്ദനം അറിയിച്ച് സൂര്യ
Nov 27, 2023 09:04 PM | By Kavya N

മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച  സിനിമയാണ് കാതൽ. നല്ല രീതിയിൽ പ്രദർശനം തുടരുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് വരുന്നത്. ഇപ്പോഴിതാ നടനും ജ്യോതികയുടെ ഭർത്താവുമായ സൂര്യ സിനിമയെയും മമ്മൂട്ടി ,ജ്യോതിക , എന്നിവരെയും അണിയറ പ്രവർത്തകരെയും അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

സുന്ദരമായ മനസുകൾ ഒന്നിക്കുമ്പോഴാണ് കാതൽ പോലുള്ള സിനിമകൾ ഉണ്ടാകുന്നതെന്ന് നടൻ സൂര്യ. സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. സൂര്യ കാതലിന്റെ മുഴുവൻ ടീമിനും അഭിനന്ദനം അറിയിച്ചു. ജ്യോതിക ഓമനയായി എത്തി ജനഹൃദയങ്ങൾ കീഴടക്കി എന്നും നടൻ കൂട്ടിച്ചേർത്തു.

സൂര്യയുടെ ഇൻസ്റ്റാഗ്രാം കുറിപ്പിന്‍റെ പൂര്‍ണരൂപം: “സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, ‘കാതൽ ദ കോർ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും.എത്ര പുരോഗമനപരമായ സിനിമയാണിത്. ഈ ചിത്രം ഒരുക്കിയ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍. നല്ല സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി.

ജിയോ ബേബിയുടെ നിശബ്ദമായ ചില ഷോട്ടുകള്‍ പോലും ഒരുപാട് സംസാരിച്ചു. ഈ ലോകം നമുക്ക് കാണിച്ചുതന്ന കാതലിന്‍റെ എഴുത്തുകാര്‍ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയ്ക്കും അഭിനന്ദനങ്ങള്‍. പിന്നെ സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതിക!!! അതിമനോഹരം”, എന്നാണ് സൂര്യ കുറിച്ചത്.

#Thankyou #Mammoottysir #foryour #love #inspiration #towards #movies #Congratulating #Soorya

Next TV

Related Stories
അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

May 10, 2025 08:50 PM

അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

അച്ഛൻ മരിച്ച ദിവസം ആരാധകർക്കൊപ്പം പോസ് ചെയ്യാൻ എടുത്ത തീരുമാനം -...

Read More >>
Top Stories










News Roundup