#mansooralikhan | ‘തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു’; തൃഷ, ഖുശ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് മൻസൂർ അലിഖാൻ

#mansooralikhan |  ‘തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു’; തൃഷ, ഖുശ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് മൻസൂർ അലിഖാൻ
Nov 27, 2023 03:23 PM | By Athira V

നടി തൃഷയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന് മാപ്പ് പറഞ്ഞതിന് പിന്നാലെ പ്രകോപനവുമായി മൻസൂർ അലഖാൻ. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നും ആരോപിച്ച് മാനനഷ്ടകേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ് മൻസൂർ അലിഖാൻ.

തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മൻസൂർ അലിഖാൻ തൃഷയെക്കുറിച്ചു നടത്തിയ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

മൻസൂർ അലഖാൻ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞിരുന്നു. ഇതോടെ വിവാദം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് നടന്റെ കടുത്ത നടപടി.

അതേസമയം മൻസൂർ അലി ഖാനെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസം കേസിൽ നടന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.തൗസന്റ് ലൈറ്റ്‌സ് പോലീസാണ് മൻസൂർ അലിഖാനെതിരേ കേസെടുത്തിരുന്നത്. ഇതേത്തുടർന്നാണ് മുൻകൂർജാമ്യം തേടി നടൻ കോടതിയെ സമീപിച്ചത്.

#mansooralikhan #file #defamation #case

Next TV

Related Stories
അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

May 10, 2025 08:50 PM

അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

അച്ഛൻ മരിച്ച ദിവസം ആരാധകർക്കൊപ്പം പോസ് ചെയ്യാൻ എടുത്ത തീരുമാനം -...

Read More >>
Top Stories