തെന്നിന്ത്യന്‍ താരം സുര്യ നായകനായ സൂരരൈ പൊട്രു എന്ന സിനിമയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയതാണ് സിനിമ ഒരുക്കിയത്.
സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സൂര്യയുടെ തകര്‍പ്പൻ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിലെ വനിത പൈലറ്റായ വര്‍ഷ നായരെ കുറിച്ചും ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്.
സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ച് എത്തിയതാണ് വര്‍ഷ നായര്‍. മലയാളി താരം അപര്‍ണ ബാലമുരളിയുടെയും ഗംഭീര പ്രകടനത്തിന് സാക്ഷിയായ സൂരരൈ പൊട്രുവിലെ മറ്റൊരു മലയാളിയായ വര്‍ഷാ നായരെയും ഏറ്റെടുക്കുകയാണ് ആരാധകര്‍.
സിനിമയുടെ എൻഡ് ടൈറ്റില്‍ കാര്‍ഡ് കാണിക്കുമ്പോഴാണ് വിമാനത്തില്‍ നിന്ന് വനിതാ പൈലറ്റ് ഇറങ്ങിവരുന്നത്.സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വര്‍ഷാ നായര്‍ സൂരരൈ പൊട്രുവിന്റെ ഭാഗമാകുന്നത്.
പൊന്നാനിയില്‍ കുടുംബ വേരുകളുള്ള വര്‍ഷാ നായര്‍ ഇപ്പോള്‍ ചെന്നൈയിലാണ് താമസം.എയര്‍ ഡെക്കാൻ സ്ഥാപകൻ ജി ആര്‍ ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ലൈ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സൂരരൈ പൊട്രുവെന്ന സിനിമ ഒരുക്കിയിരിക്കുന്നത്.
സൂര്യയുടെ വൻ തിരിച്ചുവരവായി വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപര്‍ണാ ബാലമുരളിയും മികച്ച പ്രകടനമാണ് ചെയ്‍തിരിക്കുന്നത്.
Surai Potru, a film starring South Indian actor Surya, is currently the talk of the town