#AliceChristie | ഭർത്താവിനൊപ്പം കളിചിരികളുമായി ആലീസ് ക്രിസ്റ്റി

#AliceChristie | ഭർത്താവിനൊപ്പം കളിചിരികളുമായി ആലീസ് ക്രിസ്റ്റി
Nov 21, 2023 07:23 AM | By MITHRA K P

(moviemax.in)നസ്സിൽ ഇടം കണ്ടെത്തിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ വിശേഷങ്ങളും മേക് ഓവർ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുമുണ്ട്.

യൂട്യൂബ് ചാനലുമായും സജീവമാണ് താരം. ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ആലീസിന്റെ ചാനലിലൂടെ പ്രേക്ഷകർക്കെല്ലാം നടിയുടെ ഭർത്താവ് സജിനും സഹോദരി കുക്കുവും പരിചിതരാണ്.

ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. തോളിൽ കൈയിട്ട് തമാശ പറഞ്ഞ് ചിരിച്ച് സന്തോഷിച്ച് നടക്കുന്നതാണ് ചിത്രങ്ങൾ. 'എനിക്കാകെ ആവശ്യം നിന്നെ മാത്രമാണ്' എന്നാണ് ആലീസ് ചേർക്കുന്നത്.

രണ്ടാളും നല്ല സുന്ദരമായിട്ടുണ്ട്, കണ്ണ് തട്ടത്തിരിക്കട്ടെ എന്ന് തുടങ്ങുന്നു ആരാധകരുടെ കമന്റ്. പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവൽ ആണ് ആലീസിന്റെ ഭർത്താവ്. മുമ്പ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു.

എല്ലാ വിവാഹവാർഷികത്തിലും ലോങ്ങ്‌ ട്രിപ്പ്‌ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നതായി ആലീസ് തന്നെ ആരാധകരെ അറിയിച്ചിരുന്നു. ആദ്യ വർഷത്തിൽ ഇരുവരും അത് പാലിക്കുകയും ചെയ്തു. രണ്ടാമത്തെ വർഷത്തെ വിവാഹവാര്ഷിക ആഘോഷത്തിനും യാത്ര പോകുമെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

#AliceChristie #laughing #husband

Next TV

Related Stories
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

Dec 26, 2025 12:22 PM

തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

അനശ്വര രാജൻ, ചാമ്പ്യൻ , ആനന്ദി ആർട്ട് ക്രിയേഷൻസ്,...

Read More >>
Top Stories