വിശാഖപട്ടണം : (moviemax.in ) ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ പരാജയത്തിനു പിന്നാലെ ദുഃഖം പങ്കുവച്ച് തെലുങ്ക് നടി രേഖ ഭോജ്.

‘ഹൃദയം തകർന്ന പോലെ. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്’– എന്നാണ് രേഖ ഭോജ് ഫെയ്സ്ബുക് കുറിപ്പിൽ പങ്കുവച്ചത്.
ഓസ്ട്രേലിയുമായുള്ള ഫൈനൽ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു കഴിഞ്ഞ ദിവസം രേഖ ഭോജ് പറഞ്ഞിരുന്നു.
ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. പിന്നാലെ നിരവധിപേർ നടിയെ വിമർശിച്ചു.
ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലരുടെ ആരോപണം. വിമർശനം കടുത്തതോടെ നടി വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു ശ്രമിച്ചതെന്നു രേഖ പറഞ്ഞു.
RekhaBoj #Like #brokenheart #Actress #RekhaBhoj #wrote #note #after #defeat #WorldCup