#KatrinaKaif | അവാര്‍ഡ് ഷോയ്ക്കിടെ പിണങ്ങിപ്പോയ കത്രീന കൈഫ് ; സംഭവം ഇങ്ങനെ

#KatrinaKaif  |  അവാര്‍ഡ് ഷോയ്ക്കിടെ പിണങ്ങിപ്പോയ കത്രീന കൈഫ് ; സംഭവം ഇങ്ങനെ
Nov 19, 2023 09:15 AM | By Kavya N

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ പിന്‍ബലമോ ഇല്ലാതെയാണ് കത്രീന കൈഫ് സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ജനപ്രീയയാണ് കത്രീന കൈഫ്. എന്നാല്‍ കത്രീനയ്‌ക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

ഒരു അവാര്‍ഡ് ഷോയില്‍ വച്ച് കത്രീന മോശമായി പെരുമാറിയെന്നാണ് ആരോപണം. അവാര്‍ഡ് ഷോയില്‍ ഡാന്‍സ് അവതരിപ്പിക്കാനായി എത്തിയതായിരുന്നു കത്രീന കൈഫ്. എന്നാല്‍ താരത്തിന് അവാര്‍ഡുകളൊന്നും ലഭിച്ചിരുന്നില്ല. തനിക്ക് അവാര്‍ഡൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ കത്രീന കൈഫ് തന്റെ ഡാന്‍സ് പ്രകടനത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു എന്നും.

സംഭവം കയ്യില്‍ നിന്നും പോകും എന്നായതോടെ ഷോയുടെ സംഘാടകര്‍ താരത്തെ നേരിട്ട് വന്ന് കണ്ട് ആശ്വസിപ്പിക്കുകയായിരുന്നു. അവാര്‍ഡ് വേണമെന്ന കത്രീനയുടെ ആവശ്യം അവര്‍ അംഗീകരിക്കുകയും ചെയ്തു. ഇന്ന് അവിടെ നടന്ന സംഭവത്തെക്കുറിച്ച് പിന്നീട് ഷോയുടെ നടത്തിപ്പുകാരില്‍ ഒരാള്‍ വെളിപ്പെടുത്തുകണ് . കത്രീന കൈഫിന്റെ ഡാന്‍സ് ഉണ്ടായിരുന്നു.പ്രതിഫലം മുഴുവന്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.എന്നാല്‍ തനിക്ക് അവാര്‍ഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ഡാന്‍സിന് തൊട്ട് മുമ്പ് കത്രീന പിണങ്ങി.

ഞാന്‍ വാനിറ്റി വാനില്‍ പോയി കത്രീനയോട് അപേക്ഷിച്ചു. അവര്‍ മേക്കപ്പും കോസ്റ്റിയുമുമെല്ലാം ധരിച്ച് തന്നെയാണ് ഇരുന്നത്. അവാര്‍ഡ് തരാനില്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ എന്നെ വിളിച്ചതെന്ന് കത്രീന പൊട്ടിത്തെറിച്ചു അദ്ദേഹം പറയുന്നു. ഇതോടെ കത്രീനയ്ക്ക് നല്‍കാന്‍ വേണ്ടി ആ നിമിഷം ഒരു അവാര്‍ഡ് ഉണ്ടാക്കുകയായിരുന്നു. എന്റര്‍ടെയ്‌നര്‍ ഓഫ് ദ ഇയര്‍ എന്ന പുരസ്‌കാരമാണ് അന്ന് കത്രീന കൈഫിനായി സൃഷ്ടിക്കപ്പെട്ടത്. 2013ലും അതേ പുരസ്‌കാരം കത്രീന നേടിയെടുക്കുകയുണ്ടായി.

#KatrinaKaif #got #tangledup #during #awardshow #This #how #happened

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories