തെന്നിന്ത്യൻ സിനിമാ രംഗം ആഘോഷിക്കുന്ന നടിയാണ് തമന്ന ഭാട്ടിയ. കരിയറിലെ തുടക്ക കാലത്ത് ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇന്ന് ബി ടൗണിൽ നിന്നും മികച്ച അവസരങ്ങൾ തമന്നയെ തേടിയെത്തുന്നുണ്ട്. കരിയറിനൊപ്പം തമന്നയുടെ വ്യക്തി ജീവിതവും അടുത്തിടെ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.
നടൻ വിജയ് വർമയുമായി പ്രണയത്തിലാണ് തമന്ന. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാത്ത നടിയായിരുന്നു തമന്ന. എന്നാൽ വിജയ് വർമയുമായുള്ള പ്രണയം നടി ഒളിച്ച് വെച്ചില്ല. ലസ്റ്റ് സ്റ്റോറീസ് സീസൺ ടുവിൽ ഒരുമിച്ച് അഭിനയിക്കവെയാണ് തമന്നയും വിജയ് വർമയും പ്രണയത്തിലായത്.
ഇപ്പോഴിതാ തമന്നയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തമന്ന ഉടനെ തീരുമാനിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 33 കാരിയായ തമന്നയ്ക്ക് വിവാഹം ചെയ്യാൻ വീട്ടുകാരിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ സിനിമകളിലൊന്നും നടി ഒപ്പുവെച്ചിട്ടില്ലെന്നാണ് സൂചന. വിവാഹിതനാകാൻ വിജയ് വർമ്മയുടെ കുടുംബവും ആവശ്യപ്പെടുന്നുണ്ട്.
30 വയസിനുള്ളിൽ വിവാഹം കഴിഞ്ഞ് കുട്ടികളാകുമെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയൊന്നുമല്ല നടന്നതെന്ന് തമന്ന അന്ന് വ്യക്തമാക്കി.വിവാഹം എന്നത് വലിയ ഉത്തരവാദിത്തമാണ്. എല്ലാവരും വിവാഹിതരാകുന്നതുകൊണ്ട് വിവാഹം ചെയ്യേണ്ട കാര്യമില്ലെന്നും തമന്ന അന്ന് വ്യക്തമാക്കി. മുപ്പത് വയസ് തികഞ്ഞ ശേഷം ജീവിതത്തെക്കുറിച്ചുള്ള തന്റെ പല ധാരണകളും മാറിയെന്നും തമന്ന വ്യക്തമാക്കി.
വിവാഹ ജീവിതത്തിലേക്ക് കടന്നാൽ തമന്ന അഭിനയ രംഗത്ത് തുടരുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ബാന്ദ്രയിൽ സുപ്രധാന വേഷമാണ് തമന്നയ്ക്ക് ലഭിച്ചത്. അന്തരിച്ച നടി ദിവ്യ ഭാരതിയുടെ ജീവിതവുമായി സിനിമയുടെ പ്രമേയത്തിന് സാമ്യമുണ്ട്. ദിലീപാണ് ചിത്രത്തിലെ നായകൻ. തമന്നയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
#Household #pressure #Tamanna #finally #made #decision #how #ithappened