---
title: "#AnushkaShetty   |     രഹസ്യമായി വിവാഹം ചെയ്തു ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി അനുഷ്ക ഷെട്ടി"
english_title: "#secretly #married #Actress #AnushkaShetty #opensup #truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160295/secretly-married-actress-anushkashetty-opensup-truth"
published_at: "2023-11-07T16:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a1861c48a3_anushka_3.jpg"
keywords: []
---

# #AnushkaShetty   |     രഹസ്യമായി വിവാഹം ചെയ്തു ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി അനുഷ്ക ഷെട്ടി

> **Lead Summary:** തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വളരെ വലിയ സ്ഥാനമാണ് അനുഷ്ക ഷെട്ടിക്കുള്ളത്. താരത്തിന്റെ 42ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേരാണ് അനുഷ്കയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. ​ഗ്ലാമറസ് ന‌ടിയായി സിനിമാ രം​ഗത്തേക്ക് വന്ന അനുഷ്കയ്ക്ക് കൈനിറയെ അവസരങ്ങളാണ് ലഭിച്ചത്. അരുന്ധതി എന്ന സിനിമയാണ് അനുഷ്കയുടെ അതുവരെയുണ്ടായിരുന്ന ഇമേജ് മാറ്റി മറിച്ചത്.

## Article Content

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വളരെ വലിയ സ്ഥാനമാണ് അനുഷ്ക ഷെട്ടിക്കുള്ളത്. താരത്തിന്റെ 42ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേരാണ് അനുഷ്കയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. ​ഗ്ലാമറസ് ന‌ടിയായി സിനിമാ രം​ഗത്തേക്ക് വന്ന അനുഷ്കയ്ക്ക് കൈനിറയെ അവസരങ്ങളാണ് ലഭിച്ചത്. അരുന്ധതി എന്ന സിനിമയാണ് അനുഷ്കയുടെ അതുവരെയുണ്ടായിരുന്ന ഇമേജ് മാറ്റി മറിച്ചത്.

ബാഹുബലിക്ക് ശേഷം അനുഷ്കയുടെ താരമൂല്യം ഇരട്ടിച്ചു. എന്നാൽ സിനിമാ രം​ഗത്ത് സജീവമായി തുടരാൻ അനുഷ്ക ഷെട്ടി തയ്യാറായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെ നടി തിരിച്ചെത്തിയത്. അതുപോലെ അനുഷ്കയുടെ വ്യക്തിജീവിതവും പലപ്പോഴും ചർച്ചയാകാറുണ്ട്.

പ്രായം നാൽപത് കഴിഞ്ഞിട്ടും അനുഷ്ക ഷെട്ടി ഇതുവരെ വിവാഹിതയായിട്ടില്ല. നേരത്തെ പല തവണ അനുഷ്ക ഷെട്ടി വിവാഹത്തിനൊരുങ്ങുന്നെന്ന ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഗോസിപ്പുകൾ വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് നടി. താൻ സെൻസിറ്റീവ് ആണെങ്കിലും സിനിമാ രം​ഗത്തെ ​ഗോസിപ്പുകൾ തന്നെ ബാധിക്കാറില്ല അനുഷ്ക വ്യക്തമാക്കി.

അതേസമയം കുട്ടിക്കാലം മുതൽ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുന്നത് തന്റെ സ്വപ്നമാണെന്നും അനുഷ്ക ഷെട്ടി തുറന്ന് പറഞ്ഞു. അനുഷ്കയും നടൻ പ്രഭാസും പ്രണയത്തിലാണെന്നും വിവാഹത്തിനൊരുങ്ങുന്നെന്നും നേരത്തെ പലതവണ ​ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാൽ രണ്ട് പേരും ഈ വാർത്ത നിഷേധിക്കുകയാണുണ്ടായത്. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക ഷെട്ടി പറഞ്ഞിട്ടുണ്ട്.

സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം നൽകുന്ന നടിയാണ് അനുഷ്ക ഷെട്ടി. ഡേറ്റിം​ഗിനെക്കുറിച്ചൊന്നും നടി തുറന്ന് സംസാരിക്കാറില്ല. അനുഷ്ക പ്രഭാസിനെ വിവാഹം ചെയ്യണമെന്നാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. 43 കാരനായ പ്രഭാസും അവിവാഹിതനാണ്. പ്രഭാസിന്റെ വിവാഹം നീണ്ട് പോകുന്നത് സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.

പ്രഭാസും അനുഷ്കയും അടുക്കണമെന്ന് നടന്റെ കുടുംബം ആ​ഗ്രഹിക്കുന്നതായി അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. താരത്തിന്റെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തിനോട് പ്രഭാസ് മുഖം തിരിക്കുന്നില്ല. പ്രഭാസും അനുഷ്കയും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ് ഒന്നുമില്ല. എന്നാൽ ഇരുവരും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞുള്ള അടുപ്പമുണ്ടാകണമെന്ന് വീട്ടുകാർ ആ​ഗ്രഹിക്കുന്നതായാണ് പുറത്ത് വന്ന റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/160295/secretly-married-actress-anushkashetty-opensup-truth)