---
title: "#ActressKavitha  |  ഐസിയുവിൽ നിന്ന് പുറത്ത് വന്നാൽ താങ്ങാൻ പറ്റാതെ അലറി കരയും, മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു; നടി കവിത"
english_title: "#comesout #ICU #screams #uncontrollably #tries #commit #suicide #three #times #ActressKavitha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/157589/comesout-icu-screams-uncontrollably-tries-commit-suicide-three-times-actresskavitha"
published_at: "2023-10-28T13:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cbe1d0d008_kavitha_5.jpg"
keywords: []
---

# #ActressKavitha  |  ഐസിയുവിൽ നിന്ന് പുറത്ത് വന്നാൽ താങ്ങാൻ പറ്റാതെ അലറി കരയും, മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു; നടി കവിത

> **Lead Summary:** തെലുങ്ക് സിനിമാ രം​ഗത്ത് സുപരിചിതയായ ന‌ടിയാണ് കവിത. 11ാം വയസിൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കവിത വിവിധ ഭാഷകളിലായി 350 ലേറെ സിനിമകളിൽ അഭിനയിച്ചു. ജീവിതത്തിലെ വിഷമകരമായ ഘട്ടം അതിജീവിച്ച് കവിത ഇപ്പോൾ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. 2021 ലാണ് കവിതയുടെ ഭർത്താവും മകനും കൊവിഡ് ബാധിച്ച് മരിച്ചത്. ദശരഥ രാജ് എന്നായിരുന്നു ഭർത്താവിന്റെ പേര്. മകൻ സഞ്ജയ് രാജും.

## Article Content

തെലുങ്ക് സിനിമാ രം​ഗത്ത് സുപരിചിതയായ ന‌ടിയാണ് കവിത. 11ാം വയസിൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കവിത വിവിധ ഭാഷകളിലായി 350 ലേറെ സിനിമകളിൽ അഭിനയിച്ചു. ജീവിതത്തിലെ വിഷമകരമായ ഘട്ടം അതിജീവിച്ച് കവിത ഇപ്പോൾ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. 2021 ലാണ് കവിതയുടെ ഭർത്താവും മകനും കൊവിഡ് ബാധിച്ച് മരിച്ചത്. ദശരഥ രാജ് എന്നായിരുന്നു ഭർത്താവിന്റെ പേര്. മകൻ സഞ്ജയ് രാജും.

കവിതയെ മാനസികമായി തകർത്ത് കളഞ്ഞ സംഭവമായിരുന്നു ഈ രണ്ട് മരണങ്ങളും . ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ കവിത. അവർക്കിങ്ങനെ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. രണ്ട് പേരും ആരോ​ഗ്യമുള്ളവരായിരുന്നു. വീട്ടിൽ ഏഴ് പേർക്കും കൊവിഡ് വന്നിരുന്നു. അഞ്ച് വയസുള്ള പേരക്കുട്ടിക്കുൾപ്പെടെ. എല്ലാവരും മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അവർ രണ്ട് പേരുമാണ് വീണത്.എപ്പോഴും കുടുംബത്തിന് വേണ്ടിയാണ് ഞാൻ ജീവിച്ചത്.

മകനാണ് ആദ്യം മരിച്ചത്. ചികിത്സയിലുള്ള ഭർത്താവ് മകനെ കുറിച്ചെല്ലാം ചോദിക്കുമ്പോൾ ചിരിച്ച് സംസാരിക്കേണ്ടി വന്നു. ഐസിയുവിൽ നിന്ന് പുറത്ത് വന്നാൽ താങ്ങാൻ പറ്റാതെ അലറി കരയും. ഇന്നും ഞാൻ ജീവനോടെയുള്ളത് എനിക്ക് രണ്ട് പെൺമക്കളുള്ളത് കൊണ്ടാണ്. എനിക്കും കൂടി എന്തെങ്കിലും സംഭവിച്ചാൽ അവരെന്ത് ചെയ്യും. നേരത്തെ ഞാൻ മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഭർത്താവിന്റെയും മകന്റെയും അടുത്തേക്ക് പോകണമെന്നും അവരില്ലാതെ എനിക്ക് ജീവിക്കേണ്ടെന്നും കരുതി.

ആത്മഹത്യ ചെയ്താൽ മരിച്ച് പോയ ഭർത്താവിനും മകനും അടുത്തെത്തുമെന്ന് ഉറപ്പാണോ എന്ന് ചോദിച്ചു. നിങ്ങളും പെൺമക്കളും ജീവനോടെയിരിക്കുന്നതെന്നത് യാഥാർത്ഥ്യമാണ്. ഇത് വിട്ട് യഥാർത്ഥ്യമല്ലാത്ത കാര്യത്തിന് തുനിയുന്നത് ശരിയല്ലെന്ന് അവർ പറഞ്ഞു. ഒരുപാട് കൗൺസിലിം​ഗ് ചെയ്തു. ചുറ്റുമുള്ളവരുടെ പിന്തുണയും തന്നെ തുണച്ചെന്ന് കവിത വ്യക്തമാക്കി. അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങളും കവിത പങ്കുവെച്ചു . ഒരിക്കലും എനിക്ക് അവസരം തരൂ എന്ന് പറഞ്ഞി‌ട്ടില്ല. ലഭിക്കുന്ന ഓഫറുകൾ ചെയ്യറാണ് പതിവെന്ന് കവിത വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/157589/comesout-icu-screams-uncontrollably-tries-commit-suicide-three-times-actresskavitha)