#ameyanair | വിശ്വാസത്തിന്റെ പേരില്‍ മുതലെടുപ്പ് ഏറെയും മനുഷ്യത്തോലിട്ട ചെന്നായ്ക്കളാണ്-അമേയ നായര്‍

#ameyanair | വിശ്വാസത്തിന്റെ പേരില്‍ മുതലെടുപ്പ് ഏറെയും മനുഷ്യത്തോലിട്ട ചെന്നായ്ക്കളാണ്-അമേയ നായര്‍
2023-10-22T15:02:00 | By Priyaprakasan

(moviemax.in) വിശ്വാസത്തിന്റെ പേരില്‍ മുതലെടുപ്പ് ഏറെയും മനുഷ്യത്തോലിട്ട ചെന്നായ്ക്കളാണ് യാതൊരു മാനുഷിക പരിഗണനയും അവരില്‍ നിന്നും പ്രതീക്ഷിക്കരുത് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അമേയ നായര്‍.

ജനപ്രീയ പരമ്പരയായ കുടുംബവിളക്കിലൂടെയാണ് അമേയ ശ്രദ്ധ നേടുന്നത്. കുടുംബവിളക്കിലെ വേദികയായി ആദ്യം അഭിനയിച്ചിരുന്നത് അമേയയായിരുന്നു.

അമേയ പക്ഷെ പിന്നീട് പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ശരണ്യ ആനന്ദ് വേദികയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അമേയ.

ഇപ്പോഴിതാ താന്‍ അഭിനയത്തില്‍ നിന്നു നൃത്തത്തില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുകയാണ് അമേയ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അമേയ ഇക്കാര്യ അറിയിച്ചിരിക്കുന്നത്.

മുമ്പും സമാനമായ രീതിയില്‍ അമേയ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നിന്നിരുന്നു.പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ വീണ്ടും തലപൊക്കി തുടങ്ങി ഒപ്പം മാനസികമായ ബുദ്ധിമുട്ടുകളും ആയപ്പോള്‍ ഒന്നും മുന്നോട് കൊണ്ട് പോകുവാന്‍ സാധിക്കുന്നില്ല .

അതിനാല്‍ ഞാന്‍ അഭിനയം ,നൃത്തം താല്‍കാലികമായി ഇവിടെ ഉപേക്ഷിക്കുന്നു. 3വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ഒരു ക്യാപ്ഷന്‍ എഴുതിയപ്പോള്‍ അന്ന് മനസ്സിന്റെ ആത്മധൈര്യം വേഗത്തില്‍ തിരിച്ചു പിടിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതുപോലൊരു സാഹചര്യം വീണ്ടും നേരിടേണ്ടി വന്നപ്പോള്‍ ആത്മവിശ്വാസ കുറവ് നേരിടുന്നു.എല്ലാം എപ്പോളും നമ്മുടെ കൈക്കുള്ളില്‍ ഭദ്രമായി നില നില്‍ക്കില്ലെന്ന് കാലം പഠിപ്പിച്ച് തരുന്നപോലെ.

അല്ലെങ്കിലും ഈ ഭൂമിയില്‍ ഒന്നും ശാശ്വത്യമല്ലലോ,സ്ഥിരത ഇല്ലാത്ത ഇ ലോകത്ത് ആരെയും ,ഒന്നിനെയും അന്ധമായി വിശ്വസിക്കരുത് അവ നമുക്കേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്.

വിശ്വാസത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ ഏറെയും മനുഷ്യത്തോലിട്ട ചെന്നായ്ക്കളാണ് യാതൊരു മാനുഷിക പരിഗണനയും അവരില്‍ നിന്നും പ്രതീക്ഷിക്കരുത്.

Content Highlight: #most #exploitation #name #faith #done #wolves #human #skin #ameyanair

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup