'വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം' അനശ്വരയുടെ കുറിപ്പ് വൈറല്‍

'വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം' അനശ്വരയുടെ കുറിപ്പ് വൈറല്‍
2021-10-04T21:49:00 | By Truevision Admin

 നടന്മാര്‍ക്കും നടിമാര്‍ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമങ്ങള്‍ ഒരുപാട് വരാറുണ്ട് .  മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് നടി അനശ്വര രാജൻ.

സ്ത്രീകൾക്കെതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെയാണ് അനശ്വര രാജൻ രംഗത്ത് എത്തിയത്. നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ. പഠിക്കണം, ബഹുമാനിക്കാൻ.

അസഭ്യവർഷങ്ങള്‍ വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ എന്ന്. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം എന്നും ഡബ്യുസിസിയുടെ ക്യാംപയിനില്‍ ഭാഗമായി അനശ്വര രാജൻ പറയുന്നു.

ഞാൻ പങ്കുവെയ്ക്കുന്ന, എന്റെ സന്തോഷങ്ങളുടെ താഴെ കാണുന്ന പല അസഭ്യവർഷങ്ങളും വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ എന്ന്.


അതെ, മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം, അത് നാലു കേടിയിലേറെ ജനങ്ങൾ കാണുന്നുണ്ടെന്ന്.

പഠിക്കണം, ബഹുമാനിക്കാൻ- അനശ്വര രാജൻ വീഡിയോയിൽ പറഞ്ഞു. REFUSE The Abuse – സൈബർ ഇടം, ഞങ്ങളുടെയും ഇടം എന്ന ക്യാംപയിനിലാണ് അനശ്വര രാജൻ ഇക്കാര്യം പറയുന്നത്.

സ്ത്രീവിരുദ്ധമായ പ്രസ്‍താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്‍ത വിജയ് പി നായര്‍ക്ക് നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്‍മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്‍മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെയാണ് സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയാകുന്നത്.


സൈബര്‍ ഇടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ ക്യാമ്പയിനുമായി രം​ഗത്തുകയാണ് എന്ന് ഡബ്യുസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

'റെഫ്യൂസ് ദ അബ്യൂസ്' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ സ്ത്രീശബ്‍ദങ്ങളെ നിശബ്‍ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.

സൈബർ സംസ്‍കാരത്തെ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും ഡബ്ല്യുസിസി പോസ്റ്റിൽ പറയുന്നു.

സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള WCCയുടെ പ്രവർത്തനങ്ങൾക്ക് മീഡിയയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്.

ഇന്ന് ലോഞ്ച് ചെയ്യുന്ന WCCയുടെ കാമ്പയിൻ #RefusetheAbuse 'സൈബർ ഇടം, ഞങ്ങളുടെയും ഇടം', സ്ത്രീ ശബ്‍ദങ്ങളെ നിശബ്‍ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബർ സംസ്‍കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത് എന്നും പറഞ്ഞിരുന്നു.

Content Highlight: Anashwara Rajan has come out against cyber attacks on women

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup