കുടുംബത്തിന് വളരെ അധികം പ്രാധാന്യം നൽകുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. ജോർദ്ദാനിൽ ആടുജീവിതത്തിന്റെ ഷൂട്ടിനായി പോയപ്പോൾ പോലും മകളെയും ഭാര്യ സുപ്രിയയേയും പൃഥ്വിരാജ് ഒപ്പം കൂട്ടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ കാര്യങ്ങളെല്ലാം സുപ്രിയയാണ് നോക്കുന്നതെങ്കിൽ കൂടിയും ഏക മകൾ അലംകൃതയുടെ കാര്യങ്ങളിൽ സുപ്രിയ വിട്ടുവീഴ്ച ചെയ്യാറില്ല.

താൻ ഷൂട്ടിങില്ലാതെ കുറച്ച് ദിവസം വീട്ടിലിരുന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മകൾ അലംകൃതയാണെന്നും പൃഥ്വിരാജ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.താരപുത്രിയുടെ സ്റ്റാർഡം മകളുടെ കുട്ടിക്കാലം ഇല്ലാതാക്കരുതെന്ന നിർബന്ധം പൃഥ്വിരാജിനും സുപ്രിയയ്ക്കുമുണ്ട്. അതുകൊണ്ട് തന്നെ താരദമ്പതികൾ മകളെ ലൈം ലൈറ്റിൽ അങ്ങനെ കൊണ്ടുവരാറില്ല. എന്നാൽ എല്ലാ പിറന്നാൾ ദിനത്തിലും മകളുടെ ഒരു ചിത്രവും മനോഹരമായ കുറിപ്പും പൃഥ്വിയും സുപ്രിയയും പങ്കിടാറുണ്ട്.
മകളാണ് പൃഥ്വിരാജിന്റെ ഏറ്റവും വലിയ വീക്ക്നെസ്. മകൾക്കുണ്ടാകുന്ന ചെറിയ സങ്കടം പോലും തന്നെ വല്ലാതെ ബാധിക്കുമെന്ന് പൃഥ്വിരാജ് പറയാറുണ്ട്. ഇപ്പോഴിതാ താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭയന്ന ഒരു സന്ദർഭത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എറണാകുളത്താണ് ഷൂട്ട് എങ്കിൽ കഴിവതും ബ്രേക്ക് ഫാസ്റ്റ് വീട്ടിൽ നിന്നും കഴിക്കാൻ ശ്രമിക്കും. അത് മറ്റൊന്നും കൊണ്ടല്ല. മോൾ എഴുന്നേറ്റിട്ടുണ്ടാകും.
സുപ്രിയയുടെ പ്രസവ സമയം കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു. അന്നത്തെ ഒരു നാൽപ്പത്തിയെട്ട് മണിക്കൂറാണ് ഞാൻ വല്ലാത്തൊരു അവസ്ഥയിലായത്. ഞാൻ ഭയങ്കരമായി ഭയന്നു. ഞാൻ പെട്ടന്ന് ഇമോഷണലാകുന്നയാളാണ്. = അവൾ കരഞ്ഞാൽ എനിക്ക് കരച്ചിൽ വരും. അവളുടെ കാത്കുത്തിന് വന്നയാളെ തൂക്കി എടുത്ത് ഇടിച്ചാലോയെന്ന് വരെ ഞാൻ ആലോചിച്ചുവെന്നും, പൃഥ്വിരാജ് പറഞ്ഞു.
#that48 hours #what #Idreaded #most #Prithviraj #openly