Featured

#death | നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

Malayalam |
Oct 3, 2023 08:18 AM

തൃശൂർ: നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവായിരുന്നു അദ്ദേഹം . കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹത്തിൻറെ പാട്ടുകൾ ആയിരുന്നു.

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ , തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്. ഒപ്പം സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്.

1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തിൽ’, മീശമാധവനിലെ ‘ഈ എലവത്തൂർ കായലിന്റെ’, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികൾ എഴുതിയത് അറുമുഖനാണ്.

കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിയാണ് അറുമുഖൻ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഏനാമാവിൽ നടക്കും.ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ ,ഷിമ, ഷാജി, അമ്പിളി, സതി, രമ്യ.

#Folksinger #ArumukhanVenkitang #passed away

Next TV

Top Stories










News Roundup