( moviemax.in ) കഴിവും കഠിനാദ്ധ്വാനവും കൊണ്ട് വളരെ പെട്ടന്ന് ലേഡി സൂപ്പർസ്റ്റാർ എന്ന പേര് തെന്നിന്ത്യയിൽ നേടിയെടുത്ത താരമാണ് നയൻതാര. അഭിനയത്തിന് പുറമെ മികച്ച ബിസിനസ്സ് സംരംഭക കൂടിയാണ് നയൻതാര ഇന്ന്.
സെപ്റ്റംബർ 29നാണ് നയൻതാരയുടെ സൗന്ദര്യ സംരക്ഷക ഉൽപ്പന്നങ്ങളുടെ ബ്രാൻഡായ 9സ്കിൻ ഔദ്യോഗികമായി ആരംഭിച്ചത്. നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നടക്കം വലിയ വിമർശനമാണ് 9സ്കിൻ എതിരെ ഉയരുന്നത്. ലക്ഷ്വറി ബ്രാൻഡാണ് 9സ്കിൻ എന്നും സെലിബ്രിറ്റികളെയും സമ്പന്നരെയും മാത്രമാണ് ഉൽപ്പന്നം ലക്ഷ്യം വെയ്ക്കുന്നതെന്നുമാണ് പ്രേഷകരുടെ പ്രതികരണം.
ഡേ ക്രീം, നൈറ്റ് ക്രീം, ആന്റി-ഏജിങ് സിറം, ഗ്ലോ സിറം, സ്കിന്റില്ലേറ്റ് ബൂസ്റ്റർ ഓയിൽ തുടങ്ങിയ അഞ്ച് ഉൽപ്പന്നങ്ങളാണ് 9സ്കിന്നിന്റെ ലോഞ്ച് ചെയ്തിരിക്കുന്നത്. 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയാണ് വില. 50 ഗ്രാം നൈറ്റ് ക്രീമിന് 1,899 രൂപ, ആന്റി-ഏജിങ് സിറത്തിന് 1,499 രൂപ, ഗ്ലോ സിറത്തിന് 1,199 രൂപ എന്നിങ്ങനെയാണ് വില.
ആറ് വർഷമാണ് പ്രൊഡക്ടിനായി എടുത്തതെന്നും പ്രകൃതിയും ആധുനിക ശാസ്ത്രവും പിന്തുണയുള്ള സമവാക്യങ്ങൾ ഉപയോഗിച്ചാണ് അമൂല്യമായ ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതെന്നും നിങ്ങളുടെ നിത്യേനയുള്ള ചർമ സംരക്ഷണത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്നതാണ്. ഈ സ്നേഹം നിങ്ങൾക്ക് തരുന്നതിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്,നയൻതാര പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഇതുവരെ സജീവമല്ലാതിരുന്ന നയൻതാര ജവാന്റെ റിലീസിനോടനുബന്ധിച്ചാണ് സോഷ്യൽ മീഡിയയിലെത്തുന്നത്. എന്നാൽ തന്റെ ബ്രാൻഡ് പ്രൊമോഷന് വേണ്ടിയാണ് അക്കൗണ്ട് തുടങ്ങിയതെന്നും പ്രതികരണങ്ങളുണ്ട്.
#9Skin #criticism #against #nayanthara's #brand