( moviemax.in ) ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന ചിത്രം 2024 പൊങ്കലിന് തിയേറ്ററുകളിലെത്തും.
ചിത്രത്തിൽ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രജനികാന്ത് അതിഥി വേഷത്തിലും എത്തുന്നു. മൊയ്തീന്‍ ഭായി എന്ന എക്സ്റ്റന്‍റഡ് ക്യാമിയോ കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്.
വൈ രാജ വൈ എന്ന ചിത്രം കഴിഞ്ഞിട്ട് എട്ടുവർഷത്തിനു ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം-വിഷ്ണു രംഗസാമി, എഡിറ്റർ-പ്രവീണ് ഭാസ്‌കർ പി.ആർ.ഒ-ശബരി എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.
#release #date #Lalsalaam' #starring #rajinikanth #daughter #aishwarya