മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചുമക്കളും എപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സുകുമാരൻ അകാലത്തിൽ വേർപിരിഞ്ഞ് പോയപ്പോൾ മല്ലിക മറ്റൊരു വിവാഹത്തിന് മുതിരാതെ ജീവിച്ചത് മുഴുവൻ മക്കൾക്ക് വേണ്ടിയായിരുന്നു. രണ്ട് മക്കളും അവരുടെ ഭാര്യമാരും മൂന്ന് കൊച്ചുമക്കളുമൊക്കെ ഉണ്ടെങ്കിലും മല്ലികയുടെ താമസം ഒറ്റയ്ക്കാണ്. തിരുവനന്തപുരത്താണ് മല്ലികയുടെ താമസം. ആഘോഷവേളകളിലാണ് കൊച്ചിയിലെ മക്കളുടെ വസതികളിലേക്ക് മല്ലിക സന്ദർശനത്തിന് എത്തുന്നത്.
അടുത്തിടെയായി സിനിമയിൽ മാത്രമല്ല മിനിസ്ക്രീൻ പരിപാടികളിലും മല്ലിക സുകുമാരൻ സജീവമാണ്. എന്നാൽ മല്ലിക സുകുമാരന്റെ അഭിമുഖം ലഭിച്ചാൽ രണ്ട് മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും എല്ലാം വിശേഷങ്ങൾ ലഭിക്കും. അതുകൊണ്ട് തന്നെ മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾക്ക് ആരാധകരും കൂടുതലാണ്. ഇപ്പോഴിതാ മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയായ എന്റെ അമ്മ സൂപ്പറാ പരിപാടിയുടെ ഗ്രാന്റ് ഫിനാലെയിൽ അതിഥിയായി മല്ലിക സുകുമാരൻ എത്തിയിരുന്നു.
പരിപാടിയുടെ ജഡ്ജിങ് പാനലിൽ പ്രധാനി പൂർണിമ ഇന്ദ്രജിത്താണ്. അമ്മായിമ്മയും മരുമകളും വളരെ നാളുകൾക്ക് ശേഷമാണ് ഒരു ടെലിവിഷൻ പരിപാടിയിൽ ഒരുമിച്ച് പങ്കെടുക്കുന്നത്. അതിനാൽ അമ്മായിമ്മയുടെയും മരുമകളുടെയും മനപ്പൊരുത്തം നോക്കാനുള്ള ഒരു കൊച്ചുമത്സരവും ഷോയുടെ അണിയറപ്രവർത്തകർ സംഘടിപ്പിച്ചു. തഗ് പറയാൻ മക്കളേയും മരുമക്കളേയുംകാൾ മുന്നിലാണ് മല്ലിക സുകുമാരൻ. അത് മനപൊരുത്തം റൗണ്ടിലും കാണാമായിരുന്നു.
അമ്മായിയമ്മയുടെ മനസ് വായിക്കുന്ന കാര്യത്തിൽ മൂത്ത മരുമകളായ താൻ തന്നെയാണ് കേമിയെന്ന് മനപ്പൊരുത്തം റൗണ്ട് കഴിഞ്ഞപ്പോൾ പൂർണിമ തെളിയിച്ചു. കാറാണ് തന്റെ അമ്മായിയമ്മയായ മല്ലികയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വാഹനമെന്ന് പൂർണിമ പറഞ്ഞപ്പോൾ മല്ലിക അത് ശരിവെച്ചു. മരുമക്കളിൽ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോൾ തന്റെ അമ്മയ്ക്ക് തന്നെയാണ് ഇഷ്മെന്നാണ് പൂർണിമ പറഞ്ഞത്. എന്നാൽ രണ്ട് മരുമക്കളെയും ഇഷ്ടമല്ലെന്നായിരുന്നു മല്ലിക സുകുമാരന്റെ മറുപടി.
അതിന് ഒരു കാരണവും അവർ പറഞ്ഞു. 'ഇവര് (പൂർണിമ, സുപ്രിയ) വേണ്ടെ ഭർത്താക്കന്മാരെയും കൂട്ടി തിരുവനന്തപുരത്തേക്ക് വരാൻ. ഓണം, എന്റെ പിറന്നാൾ എന്നിവയൊന്നും പെട്ടന്ന് ഉണ്ടാവുന്ന സംഭവമല്ലല്ലോ. വിദേശത്താണെങ്കിൽ വരണ്ട. അല്ലെങ്കിൽ ഇതെല്ലാം ഓർത്ത് വെച്ച് മരുമക്കൾ വേണ്ടേ കെട്ടിയോന്മാരുമായി വരാൻ. പക്ഷെ അവർ ഓർമിപ്പിക്കാറില്ല. അതാണ് എനിക്ക് ദേഷ്യം. അവന്മാർക്ക് എന്നും എന്നോട് സ്നേഹം തന്നെയാണ്. എനിക്ക് എന്റെ മക്കളോട് തന്നെയാണ് സ്നേഹ കൂടുതലെന്നും മല്ലിക സുകുമാരൻ പറഞ്ഞു .
#That'swhy #Iamangry #daughter-in-law #not #come #with #husbands #MallikaSukumaran #saidopenly