മലയാള സിനിമ പ്രേഷകര്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ നല്‍കിയ താരമാണ് സംവൃത സുനില്‍ . സിനിമയിൽ പിടിച്ചു നിൽക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. എന്നാൽ വിവാഹശേഷമുള്ള താരത്തിന്റെ മടങ്ങി വരവിലും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. 2004 ൽ ദിലീപ് ചിത്രമായ രസികനിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. ലാൽ ജോസ് സംവിധാന ചെയ്ത ചിത്രം ഒരുപാട് ആരാധകരെ സംവൃതക്ക് നേടി കൊടുത്തു , പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാൻ സംവൃതയ്ക്ക് കഴിഞ്ഞു. 2012 വരെ സിനിമയിൽ സജീവമായ നടി വിവാഹ ശേഷം മാറി നിൽക്കുകയായിരുന്നു.സ്വന്തം തീരുമാനത്തിനെ തുടർന്നാണ് നടി താൽക്കാലികമായി അഭിനയം വിട്ടത്. കാലിഫോർണിയയി ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പമാണ് താമസം .
ഇന്നലെ സംവൃതയുടെ 34ാം പിറന്നാളായിരുന്നു. സിനിമയിൽ നിന്ന് വിട്ട്നിന്നപ്പോൾ ഏറെ മിസ് ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
തന്റെ ആരാധകരുടെ സ്നേഹമാണ് കൂടുതൽ മിസ് ചെയ്തതെന്നാണ സംവൃത പറയുന്നത്. ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ മടങ്ങി വരവ്. ഗീത എന്ന കഥാപാത്രത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ.വിവാഹ ശേഷം നടി ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യമായിരുന്നു സിനിമയിലെ ഇടവേള.
തന്നോട് പലരും ചോദിച്ചിരുന്നു അഖിലുമായുളള വിവാഹ ശേഷം എന്തുകൊണ്ടാണ് എല്ലാത്തിൽ നിന്നും മാറി നിന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നതിനെ കുറിച്ചും ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകുകയാണ് താരം.വിവാഹത്തിന് ശേഷം മുൻഗണ കൊടുത്തത് കുടുംബത്തിനായിരുന്നു.
ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. പാചകം ചെയ്യനോ വീട് പരിപാലിക്കാനോ ഒന്നും അറിയില്ലായിരുന്നു. കൂടാതെ പൂർണ്ണ സ്വകാര്യത വേണമായിരുന്നു. ആ നിമിഷങ്ങൾ ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നെന്നും നടി പറയുന്നു.കൂടാതെ ഞങ്ങൾ കാലിഫോർണിയയിലേക്ക് മാറിയപ്പോൾ പലരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു
The actress made her silver screen debut in the 2004 Dileep film Rasikan. Directed by Lal Jose, Samvrutha has gained a lot of fans