#sureshgopi | കരുവന്നൂര്‍ബാങ്ക് തട്ടിപ്പ് : സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന്

#sureshgopi | കരുവന്നൂര്‍ബാങ്ക് തട്ടിപ്പ് : സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന്
Oct 2, 2023 07:00 AM | By Kavya N

തൃശൂർ : സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും.

രുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിക്കും. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും പദയാത്ര തുടങ്ങുക.

നേരത്തെ കോണ്‍ഗ്രസും കരുവന്നൂരില്‍ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു. കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മറ്റന്നാളുമായി നിർണ്ണായക ചർച്ചകളാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുക.

ഒപ്പം കേരള ബാങ്കിലെ കരുതൽ നിധിയിൽ നിന്ന് പണം എടുക്കുന്നതിനുള്ള കാലതാമസവും തടസങ്ങളും മറികടക്കാനും കൂടിയാലോചനകൾ നടക്കുകയാണ്. നാളെ കൊച്ചിയിൽ കേരള ബാങ്ക് പ്രതിനിധികളുമായി സഹകരണ മന്ത്രി ചർച്ച നടത്തും. മറ്റന്നാൾ മന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ മീറ്റിങ്ങിൽ സഹകരണ ബാങ്ക് പ്രസിഡൻ്റുമാർക്ക് പുറമെ സെക്രട്ടറിമാരോടും പങ്കെടുക്കാൻ നിർദ്ദേശമുണ്ട്

#Karuvannur #BankFraud #Sahakari #samrakshan #Padayatra #led #SureshGopi

Next TV

Related Stories
നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

May 8, 2025 03:02 PM

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

നടൻ വിനായകൻ പൊലീസ്...

Read More >>
Top Stories










News Roundup