നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമ രംഗത്ത് എത്തി ശ്രദ്ധ നേടിയ നടിയാണ് വിൻസി അലോഷ്യസ് .ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിക്കൊണ്ടിരിക്കുകയാണ് വിന്‍സി. ഇപ്പോഴിതാ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും വിന്‍സിയെ തേടിയെത്തിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ പ്രണയങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് വിന്‍സി.പ്ലസ് ടു കാലത്താണ് ആദ്യത്തെ പ്രണയം. ആ പയ്യന്‍ പെട്ടെന്നു മരിച്ചു പോയി. വല്ലാതെ ഡിപ്രഷനില്‍ വീണു പോയ ഞാന്‍ അതിജീവിച്ചതില്‍ പിന്നെ ഇനിയൊരിക്കലും അത്രയും വേദന അനുഭവിക്കേണ്ടി വരില്ലെന്ന് തിരിച്ചറിഞ്ഞു. ഒരു റിലേഷന്‍ഷിപ്പിലാണെങ്കില്‍ കുറേ ആലോചിക്കും.
ആ നിമിഷം ആസ്വദിക്കുക എന്നതില്ല. എല്ലാ റിലേഷന്‍ഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാല്‍ അവന്‍ ഗ്രേറ്റ് ആണെന്നുമാണ് വിന്‍സി പറഞ്ഞത്. പ്രണയം എന്ന ഫീലിംഗില്‍ ഞാനെന്റെ എത്തിക്‌സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവും വിന്‍സി പറഞ്ഞു. അതേസമയം, ഇപ്പോള്‍ ആ ഐഡിയോളജി മാറ്റി.
എന്റെ എത്തിക്‌സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന നിലപാടാണെന്നും വിന്‍സി പറയുന്നുണ്ട്. സിനിമയില്‍ നിന്നു സമ്പാദിച്ച കാശു കൊണ്ട് അപ്പന്റെ അറുപതാം പിറന്നാളിന് പുത്തന്‍ കാര്‍ വാങ്ങി കൊടുത്തുവെന്നും വിന്‍സി പറയുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയതിനെക്കുറിച്ചും വിന്‍സി പറയുന്നുണ്ട്. രേഖയ്ക്ക് വലിയ പ്രൊമോഷനൊന്നും ഉണ്ടായില്ല. റിലീസിന് തിയറ്റര്‍ കിട്ടാനും കുറച്ചു കഷ്ടപ്പെട്ടു.
അവാര്‍ഡ് നിര്‍ണയ സമയത്ത് മറ്റ് പേരുകളാണ് പറഞ്ഞു കേട്ടത്. അതോടെ ആ പ്രതീക്ഷ വിട്ടു. പുരസ്‌കാര പ്രഖ്യാപനത്തിന്റെ അന്നു രാവിലെ മനോരമയില്‍ വാര്‍ത്ത, മികച്ച നടി വിന്‍സിയ്ക്ക് സാധ്യതകളേറെ. അതോടെ നെഞ്ചിടിപ്പു കൂടി. പദ്മിനിയാണ് വിന്‍സിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പഴഞ്ചന്‍ പ്രണയം, മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നീ സിനിമകളാണ് വിന്‍സിയുടേതായി അണിയറയിലുള്ളത്. ഇതിനിടെ ദ ഫേസ് ഓഫ് ദ ഫെയ്സ്ലെസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും എത്തുകയാണ് വിന്‍സി.
#Lover #died #depressed # Vincy #opensup #love