കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് . 48 കാരിയായ യുവതി മരിച്ചു . മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ നാഗഭൂഷണയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍ത് കേസെടുക്കുകയും . കുമാരസ്വാമി ട്രാഫിക് പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

നടൻ ഉത്തരഹള്ളിയില്‍ നിന്ന് വരവേയാണ് അപകടം സംഭവിച്ചത്. വസന്ത പുരയില്‍ ഫുട്‍പാത്തിലൂടെ നടന്നു പോവുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണന്റെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നടൻ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെന്ന് പറയുന്നു .
ആശുപത്രിയില്‍ കഴിയുന്ന പുരുഷന് കാലിലും തലയ്ക്കും വയറിനും പരുക്കുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അമിതവേഗത്തിലാണ് നടൻ വാഹനം ഓടിച്ചതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഒപ്പം നടൻ നാഗഭൂഷണന്റെ അശ്രദ്ധയാണ് വലിയ അപകടത്തിന് കാരണമായതെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു. സെപ്‍തംബര്‍ 30 വൈകുന്നേരമാണ് അപകടമുണ്ടായത്.
#youngwoman #died #hit #youngactor's #car #Police #registered #case #incident