ഓണക്കാലത്ത് വമ്പൻ ചിത്രങ്ങളോടൊപ്പം മത്സരിച്ചെത്തിയ ആര്‍ഡിഎക്സ് കേരള ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയത്. ഇപ്പോൾ ഓടിടിയിലും സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് ഇന്ത്യയൊട്ടാകെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി പെപ്പെ, നീരജ് മാധവ്, ബാബു ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
മാസ് പ്രകടനങ്ങൾ കൊണ്ട് ഇവർ നിറഞ്ഞാടിയ ചിത്രമാണെങ്കിലും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഏറ്റവും കൂടുതൽ സംസാരിച്ചത് വില്ലനായി അഴിഞ്ഞാടിയ വിഷ്ണു അഗസ്ത്യയെ കുറിച്ചാണ്. കരിക്കിന്റെ വെബ് സീരീസുകളിലൂടെയും ഏതാനും ഹ്രസ്വചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് നേരത്തെ തന്നെ പരിചിതനാണ് വിഷ്ണു അഗസ്ത്യ.
ഇപ്പോഴിതാ ആർഡിഎക്‌സിൽ അഭിനയിച്ച അനുഭവവും വില്ലനാകാൻ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും പറയുകയാണ് വിഷ്ണു. ഒരു സുപ്രധാന രംഗത്തിൽ പെപ്പെയുടെ തലയിൽ ചെടിച്ചട്ടി അടിച്ചു പൊട്ടിക്കണം. ചട്ടി കയ്യിലെടുത്തതും പെപ്പെ ഒരു ഡയലോഗ്, ധൈര്യമായി അടിച്ചോ ടേക് ഓക്കെ ആയില്ലെങ്കിൽ വീണ്ടും അടിക്കേണ്ടി വരുമെന്ന്. പിന്നെ ഒന്നും നോക്കിയില്ല, ഒറ്റയടിക്ക് ടേക് ഓക്കെ. സിനിമ കണ്ടവരുടെ ഉള്ളിൽ കൊടും വില്ലനായി എന്നെ പ്രതിഷ്ഠിച്ചതിൽ ആ രംഗത്തിനു വലിയ പ്രാധാന്യമുണ്ട്.
തിയേറ്ററിലിരുന്ന് സിനിമ കണ്ടിട്ട് എന്റെ സ്വന്തം അമ്മ പോലും ചോദിച്ചു നീ എന്തൊരു ദുഷ്ടനാ മോനേ' എന്ന് വിഷ്ണു അഗസ്ത്യ പറയുന്നു. ആദ്യം ഷൂട്ട് ചെയ്തത് പുതിയ കാലത്തെ ലുക്ക് ആണ്. ആളൊരുക്കം എന്ന സിനിമയിലൂടെയാണ് വിഷ്ണു അഗസ്ത്യ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് മറഡോണ, ഇര, കുപ്രസിദ്ധ പയ്യൻ, ഫ്രീഡം ഫൈറ്റ്, ഓ ബേബി തുടങ്ങിയ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ വിഷ്ണു അഭിനയിച്ചു.
#What #wickedman #areyou #Even #mother #asked #Actor #VishnuAgastya