#Nayanthara | തൃഷയോ നയൻതാരയോ? തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക...

#Nayanthara | തൃഷയോ നയൻതാരയോ? തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക...
Sep 30, 2023 06:47 PM | By MITHRA K P

ന്ത്യൻ സിനിമ വാണിജ്യപരമായി വൻ മുന്നേറ്റം നടത്തുന്ന കാലമാണിത്. സിനിമകളുടെ ബജറ്റും കളക്ഷനുമൊക്കെ ഉയരുന്നതിനനുസരിച്ച് താരങ്ങളുടെ പ്രതിഫലത്തിലും ഈ മാറ്റം ഉണ്ടാവുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ പുരുഷ താരങ്ങളുടെ ഉയർന്ന പ്രതിഫലം 200 കോടിയിലെത്തി നിൽക്കുകയാണ് ഇപ്പോൾ.

പ്രഭാസ്, ഷാരൂഖ് ഖാൻ, രജനികാന്ത് എന്നിവരൊക്കെയാണ് ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവും വലിയ പ്രതിഫലം വാങ്ങിയത്. മറ്റ് മേഖലകളിലേത് പോലെ സിനിമാരം​ഗത്തെ പ്രതിഫലത്തിലും ലിം​ഗവിവേചനമുണ്ടെന്ന പരാതിക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. നായകന്മാരുടെ പ്രതിഫലവുമായി തട്ടിച്ച് നോക്കാൻ കഴിയില്ലെങ്കിലും താരമൂല്യമുള്ള നായികാതാരങ്ങളുടെ പ്രതിഫലത്തിലും വർധന ഉണ്ടാവുന്നുണ്ട്.

ഇപ്പോഴിതാ തെന്നിന്ത്യൻ താരം തൃഷയുടെ പുതിയ പ്രതിഫലം വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. 96, പിന്നാലെയെത്തിയ പൊന്നിയിൻ സെൽവൻ ഫ്രാഞ്ചൈസി എന്നിവ തൃഷയുടെ താരമൂല്യത്തിൽ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ ഐശ്വര്യ റായുടെ കഥാപാത്രത്തിനൊപ്പം പ്രാധാന്യമുള്ള കുന്ദവൈ എന്ന കഥാപാത്രത്തെയായിരുന്നു തൃഷ അവതരിപ്പിച്ചത്.

ചിത്രത്തിൻറെ പാൻ ഇന്ത്യൻ റീച്ച് അഭിനയിച്ച താരങ്ങൾക്കെല്ലാം ​ഗുണമായിരുന്നു. തൃഷയുടേതായി വരാനിരിക്കുന്ന പ്രോജക്റ്റുകളിലൊന്ന് കമൽ ഹാസനൊപ്പം ഉള്ളതാണ്. പൊന്നിയിൻ സെൽവന് ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിർമ്മാതാക്കൾ തൃഷയ്ക്ക് വാ​ഗ്ദാനം ചെയ്തിരിക്കുന്നത് 12 കോടി ആണെന്നാണ് റിപ്പോർട്ടുകൾ.

ഓഫർ തൃഷ സ്വീകരിക്കുന്നപക്ഷം തെന്നിന്ത്യൻ നായികാ താരങ്ങളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി തൃഷ മാറും. തെന്നിന്ത്യൻ നായികമാരിൽ പ്രതിഫലത്തിൽ ഒന്നാമതുണ്ടായിരുന്നത് നയൻതാരയാണ്. ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്ന ജവാനിൽ നയൻതാര വാങ്ങിയത് 10- 11 കോടി ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം മണി രത്നം- കമൽ ഹാസൻ ചിത്രത്തിൽ തൃഷയാണ് നായികയെന്ന് ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.

കമൽ ഹാസൻറെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. രാജ്‍ കമൽ ഫിലിംസ് ഇൻറർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണി രത്നം, ജി മഹേന്ദ്രൻ, ശിവ അനന്ദ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. കഴിഞ്ഞ വർഷം നവംബർ 6 ന് ആയിരുന്നു ഈ ചിത്രത്തിൻറെ പ്രഖ്യാപനം. വരാനിരിക്കുന്ന വിജയ് ചിത്രം ലിയോ, ജീത്തു ജോസഫിൻറെ മോഹൻലാൽ ചിത്രം റാം എന്നിവയിലും തൃഷയാണ് നായിക.

#Trisha #Nayanthara #SouthIndia #Highest #PaidActress

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
Top Stories










News Roundup