#sneha | 'യാദൃശ്ചികമായി ജീവിതത്തില്‍ കിട്ടിയ ഭാഗ്യം'; സ്നേഹ ശ്രീകുമാര്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു

#sneha | 'യാദൃശ്ചികമായി ജീവിതത്തില്‍ കിട്ടിയ ഭാഗ്യം'; സ്നേഹ ശ്രീകുമാര്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു
Sep 24, 2023 02:49 PM | By Susmitha Surendran

മിനി സ്ക്രീൻ പ്രേക്ഷകര്‍ക്കെല്ലാം ഏറെ സുപരിചിതയാണ് സ്നേഹ ശ്രീകുമാര്‍. നടി, അവതാരക എന്നിങ്ങനെയുള്ള നിലയില്‍ ശ്രദ്ധേയയായ സ്നേഹ വിവാഹം കഴിച്ചിരിക്കുന്നതും ഒരു കലാകാരനെ തന്നെയാണ്.എസ് പി ശ്രീകുമാര്‍ എന്ന നടനെ ഇന്ന് മിക്ക മലയാളികള്‍ക്കും അറിയാം.

ശ്രീകുമാറും മിനിസ്ക്രീനിലൂടെയാണ് വന്നതെങ്കിലും ഇപ്പോള്‍ സിനിമകളില്‍ ഏറെ അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഇരുവരും 2019ലാണ് വിവാഹിതരാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സ്നേഹ മകൻ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും മുടങ്ങാതെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സ്നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്. തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഓസ്കാറിനെ കുറിച്ചാണ് സ്നേഹ കുറിച്ചിരിക്കുന്നത്.

യാദൃശ്ചികമായി ജീവിതത്തിലേക്ക് കടന്നെത്തിയ ഭാഗ്യമെന്നാണ് സ്നേഹ ഓസ്കാറിനെ വിശേഷിപ്പിക്കുന്നത്. ഓസ്കാറിന്‍റെ ജന്മദിനത്തിലാണ് അവനെ കുറിച്ച് ഏറെ പ്രിയത്തോടെ സ്നേഹ സംസാരിക്കുന്നത്.

https://www.facebook.com/sneha.sreekumar.9/posts/7039712982706025?ref=embed_post

തന്‍റെ സുഖത്തിലും സന്തോഷത്തിലുമെല്ലാം കൂടെ നിന്ന ഓസ്കാറിനെ പക്ഷേ, കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ മാറ്റിനിര്‍ത്തണമെന്ന് പലരും ഉപദേശിച്ചുവെന്നും എന്നാല്‍ കുഞ്ഞ് ജനിച്ച ശേഷം നടന്നത് മറ്റൊന്നാണെന്നും സ്നേഹ എഴുതുന്നു.

വളര്‍ത്തുമൃഗങ്ങളോടോ, അല്ലെങ്കില്‍ വളര്‍ത്തുനായ്ക്കളോടോ അടുപ്പവും ആത്മബന്ധവും ഉള്ള ഏതൊരാളെയും സ്പര്‍ശിക്കുന്നതാണ് സ്നേഹയുടെ കുറിപ്പും ചിത്രങ്ങളും. ഓസ്കാറിനൊപ്പമുള്ള സ്നേഹയെയും, കുഞ്ഞ് കേദാറിനൊപ്പമുള്ള ഓസ്കാറിനെയും എല്ലാം ചിത്രങ്ങളില്‍ കാണാം.

ഓസ്കാറിനോടുള്ള സ്നേഹയുടെയും കുടുംബത്തിന്‍റെയും അടുപ്പവും കരുതലും ഓസ്കാറിന് തിരിച്ച് ഇവരോടുള്ള സ്നേഹവുമെല്ലാം ഈ ചിത്രങ്ങളില്‍ തന്നെ വ്യക്തമായി കാണാവുന്നതാണ്.

സ്നേഹയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍ 

''യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന എന്‍റെ ഭാഗ്യം ആണ് ഓസ്കാർ. കേൾക്കുന്നവർക്ക് വെറും പട്ടിഭ്രാന്ത് എന്ന് തോന്നുമെങ്കിലും, സത്യത്തിൽ ഇവൻ വന്ന ശേഷം എന്‍റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നത് സത്യം ആണ്.

സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ ഓസ്കി, വളരെ പെട്ടെന്ന് ഞാനുമായി അടുത്തു. ഗർഭകാലത്തു സത്യത്തിൽ എന്നെ ഇത്രയും പുറകേനടന്നു ശ്രദ്ധിച്ച വേറെ ആളില്ല.

കുഞ്ഞ് വരുമ്പോൾ എല്ലാരും പറഞ്ഞു ഓസ്‌ക്കിയെ മാറ്റിനിർത്തണം, അവൻ എങ്ങിനെ പ്രതികരിക്കും എന്നൊന്നും അറിയില്ലല്ലോ എന്നൊക്കെ.

പക്ഷെ എല്ലാരേയും ഞെട്ടിച്ചുകൊണ്ട് മനുഷ്യരുപോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ അനിയന് വേണ്ടി ഒതുങ്ങി പലതിലും. ഇപ്പൊ വാവയുടെ കാവൽ ആണ്.

പുറത്തുന്നു കാണാൻ വരുന്നവർ കുഞ്ഞിനെ എടുത്തോണ്ടുപോകുമോ എന്ന് നോക്കിയിരിക്കൽ ആണ്, വാവ കരഞ്ഞാൽ ടെൻഷൻ ആണ് ഓസ്‌കിച്ചേട്ടന്. നീ ഇല്ലാതെ ഞങ്ങളുടെ വീട്ടിൽ പൂർണതയില്ല, അത്രയും നിന്നെ സ്നേഹിക്കുന്നു ഓസ്കി... എന്‍റെ ഓസ്‌കാറിന് ജന്മദിനാശംസകൾ... ''

#note #pictures #shared #Sneha #socialmedia #noteworthy.

Next TV

Related Stories
#shivanimenon | അമ്മ വീട്ടില്‍ കേറ്റൂല ഗായ്‌സ്! റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്തി ശിവാനി; മുടിയന്‍ ചേട്ടനെ കാണാറുണ്ട്!

Dec 9, 2023 08:49 PM

#shivanimenon | അമ്മ വീട്ടില്‍ കേറ്റൂല ഗായ്‌സ്! റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്തി ശിവാനി; മുടിയന്‍ ചേട്ടനെ കാണാറുണ്ട്!

കറന്റ്ലി സിംഗിള്‍, നോട്ട് റെഡി ടു മിംഗിള്‍. കാരണം അമ്മ വീട്ടില്‍ കേറ്റൂല ഗായ്സ് എന്നാണ് ശിവാനി...

Read More >>
#santhwanam | സാന്ത്വനം ക്ലൈമാക്‌സിലേക്ക്! അവസാനിപ്പിക്കുന്നത് പലതും ബാക്കിവച്ച്; എന്തിനിത് ചെയ്യുന്നുവെന്ന് ആരാധകര്‍

Dec 9, 2023 02:28 PM

#santhwanam | സാന്ത്വനം ക്ലൈമാക്‌സിലേക്ക്! അവസാനിപ്പിക്കുന്നത് പലതും ബാക്കിവച്ച്; എന്തിനിത് ചെയ്യുന്നുവെന്ന് ആരാധകര്‍

ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് സാന്ത്വനം അണിയറ...

Read More >>
#firozkhan | 'അവിഹിതമല്ല, അതല്ലാതെയും നിരവധി കാരണങ്ങളുണ്ടാകുമല്ലോ?'; വിവാഹ മോചനത്തില്‍ ഫിറോസ് ഖാന്റെ പ്രതികരണം

Dec 8, 2023 09:13 PM

#firozkhan | 'അവിഹിതമല്ല, അതല്ലാതെയും നിരവധി കാരണങ്ങളുണ്ടാകുമല്ലോ?'; വിവാഹ മോചനത്തില്‍ ഫിറോസ് ഖാന്റെ പ്രതികരണം

ജാങ്കോ സ്‍പേസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തില്‍ ഫിറോസ് ഖാൻ മനസ്...

Read More >>
#gayathri | 'സീരിയലുകളിൽ ഏതെങ്കിലും ദലിതന്റെയോ മുസ്‌ലിമിന്റെയോ കഥയുണ്ടോ? കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കപ്പെടുന്നത്' -നടി ഗായത്രി

Nov 30, 2023 03:08 PM

#gayathri | 'സീരിയലുകളിൽ ഏതെങ്കിലും ദലിതന്റെയോ മുസ്‌ലിമിന്റെയോ കഥയുണ്ടോ? കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കപ്പെടുന്നത്' -നടി ഗായത്രി

ഈ ട്രയാങ്കിളിന്റെ രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ആ ഒരു ബേസ് തീരുമാനിക്കുന്നത് നരേന്ദ്രമോദിയുടെയും അമിത് ഷായുടേയും സവർണ ഫാസിസ്റ്റ്...

Read More >>
#blackmagic | ദുർമന്ത്രവാദത്തിന്റെ പേരിൽ പീഡനം; പരാതിയുമായി സീരിയൽ താരം

Nov 27, 2023 09:07 AM

#blackmagic | ദുർമന്ത്രവാദത്തിന്റെ പേരിൽ പീഡനം; പരാതിയുമായി സീരിയൽ താരം

ദുർമന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസ്സുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും നടി...

Read More >>
Top Stories










News Roundup