#DhyanSrinivasan | ഹണി റോസ് ടീച്ചര്‍ ആയിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ലായിരുന്നു - ധ്യാന്‍ ശ്രീനിവാസന്‍

#DhyanSrinivasan  | ഹണി റോസ് ടീച്ചര്‍ ആയിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ലായിരുന്നു - ധ്യാന്‍ ശ്രീനിവാസന്‍
Sep 23, 2023 09:43 PM | By Susmitha Surendran

ഹണി റോസ് ടീച്ചന്‍ ആയിരുന്നെങ്കില്‍ കുട്ടികള്‍ ദിവസവും സ്‌കൂളില്‍ പോയേനെ എന്ന് ധ്യാന്‍ ശ്രീനിവാസന്‍. സഹപ്രവര്‍ത്തകരെ കുറിച്ചും മറ്റ് താരങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിച്ചാണ് ധ്യാന്‍ സംസാരിച്ചത്.

ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് പേഴ്‌സണലി അറിയില്ലെന്ന് പറഞ്ഞാണ് ധ്യാന്‍ സംസാരിച്ചത്. അവരെ തനിക്ക് പേഴ്സണലി അറിയില്ല.


അതുകൊണ്ട് അത്തരത്തില്‍ പറയാന്‍ കഴിയില്ല എന്നായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. എന്നാലും ഹണി റോസിനെ ആരായി കാണണം എന്ന ചോദ്യത്തോട് രസകരമായാണ് ധ്യാന്‍ പ്രതികരിച്ചത്.

അവര്‍ നല്ല സൗന്ദര്യം ഉള്ള നടിയാണ്. സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കില്‍ മലര്‍ മിസ്സിനെ പോലെ കുട്ടികള്‍ക്ക് ക്രഷ് തോന്നിയേനെ എന്നാണ് ധ്യാന്‍ പറയുന്നത്. ”ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല.”

”എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചര്‍മാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ക്രഷ് ടീച്ചര്‍മാരായിരുന്നു” എന്നാണ് ധ്യാന്‍ പറയുന്നത്.

ഫഹദ് ഫാസില്‍, പൃഥ്വിരാജ്, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, നയന്‍താര തുടങ്ങിയവരെ കുറിച്ചും ധ്യാന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. അജു വര്‍ഗീസിനെ കുറിച്ചുള്ള ചോദ്യത്തിന് അജു സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ വല്ല കേസിലുംപെട്ട് ജയിലില്‍ കഴിയുന്നുണ്ടാകും എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

ഒരു കാലത്ത് പുള്ളി ഒരു പബ്ലിക് ന്യൂയിസന്‍സ് ആയിരുന്നു. എന്റെ വേറൊരു വേര്‍ഷന്‍. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടാവില്ല. പിന്നെ ജയിലിലാകുമ്പോള്‍ എല്ലാ ജോലിയും ചെയ്യേണ്ടി വരുമല്ലോ എന്നാണ് ധ്യാന്‍ പറയുന്നത്. ഫഹദ് ഫാസില്‍ നടനായിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു കാര്‍ റേസറോ മറ്റോ ആകുമായിരുന്നു എന്നാണ് ധ്യാനിന്റെ മറുപടി.

നയന്‍താരയെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ നടിയായിരുന്നില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമായിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്. പൃഥ്വിരാജിനെ ഏത് പ്രൊഫഷനിലാണ് കാണാന്‍ സാധ്യതയെന്ന ചോദ്യത്തിന് അദ്ദേഹം ഈ രാജ്യത്തേ ജനിക്കേണ്ട ആളായി തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ധ്യാനിന്റെ മറുപടി.

#DhyanSrinivasan #said #HoneyRose #teacher #children #would #have #gone #school #everyday.

Next TV

Related Stories

Jan 5, 2026 03:31 PM

"പ്രതിസന്ധികളിൽ ദൈവത്തെപ്പോലെ കൂടെനിന്നത് പ്രേക്ഷകർ"; 'സർവ്വം മായ'യുടെ വിജയത്തിൽ നിവിൻ പോളി

'സർവ്വം മായ'യുടെ വിജയത്തിനിടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നിവിൻ...

Read More >>

Jan 5, 2026 11:25 AM

"ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു": മനസ്സ് തുറന്ന് വീണ നായർ

ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു"-മനസ്സ് തുറന്ന് വീണ...

Read More >>
'അമ്പിളിത്തിളക്കം'; മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

Jan 5, 2026 10:26 AM

'അമ്പിളിത്തിളക്കം'; മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

ലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം...

Read More >>
Top Stories










News Roundup