( moviemax.in ) ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആർഡിഎക്സ്. തിയറ്ററിൽ വൻ വിജയം കൈവരിച്ച ചിത്രം മലയാളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി.

ഇപ്പോഴിതാ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 24 നാണ് ചിത്രം ഒ ടി ടി യിൽ എത്തുന്നത്. 24 ദിവസങ്ങൾ കൊണ്ട് 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ ഇടം നേടിയത്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ്. തിയറ്ററിൽ റിലീസ് ചെയ്ത് കൃത്യം ഒരു മാസം കഴിയുമ്പോഴാണ് ചിത്രം ഒടിടി റിലീസിനായെത്തുന്നത്.
#rdx #coming #OTT #tomorrow