( moviemax.in ) നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഫിലിം സ്റ്റുഡിയോ ഉടമ എന്നീ നിലകളിലും അധ്യാപകനായും മധു തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. മലയാളികളുടെ പ്രിയ നടൻ മധു ഇന്ന് 90-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നടന് ആശംസയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലും മറ്റുമായി എത്തിയിരിക്കുന്നത്.
'എന്റെ സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ ആശംസകൾ മധു സാർ' എന്ന് ഫേസ്ബുക്കിലൂടെ ആശംസയുമായി മമ്മൂട്ടി എത്തി. മധുവിനോടുള്ള തന്റെ ആരാധനയെ കുറിച്ച് മമ്മൂട്ടി പല വേദികളിലും പറഞ്ഞിട്ടുണ്ട്.
പിറന്നാളിന് മുൻപേ ആശംസയുമായി മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിൽ ആശംസയുമായി മോഹൻലാലും എത്തിയിരുന്നു. മോഹൻലാലിന്റെ വരവ് അപ്രതീക്ഷിതമായിരുന്നെന്നും ഏറെ സന്തോഷവും ഉണ്ടെന്ന് മധു പറഞ്ഞു.
ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് തുടങ്ങിയ കഥാപാത്രങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള മധു കഥാപാത്രങ്ങളാണ്.
കാലങ്ങൾ കടന്നാലും ചെമ്മീനിലെ മധുവിന്റെ സംഭാഷണങ്ങൾ പ്രേക്ഷകർക്കിടയിൽ മായാതെ നിൽക്കുന്നു.
#actor #madhu #turns #90 #mammootty #mohanlal #wishes