( moviemax.in ) 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ. മക്കൾ നീതി മയ്യം യോഗത്തിലാണ് കമൽ ഹാസൻ മത്സരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്.
തനിക്ക് കോയമ്പത്തൂരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണമോ എന്നതും യോഗം ചർച്ച ചെയ്തു.
2018 ലാണ് കമൽ മക്കൾ നീതി മയ്യം സ്ഥാപിച്ചത്. 2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിൽ കമൽ മത്സരിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് പരാജയപ്പെടുകയായിരുന്നു. ചെറിയ വോട്ടിനാണ് കമൽ ഹാസൻ അന്ന് പരാജയപ്പെട്ടത്.
2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച കമൽ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. കോയമ്പത്തൂർ ജില്ലയിലെ മറ്റ് നിയമസഭ മണ്ഡലങ്ങളിലും മക്കൾ നീതി മയ്യം അന്ന് ഗണ്യമായ വോട്ടുകൾ നേടിയിരുന്നു. 2018 ലാണ് കമൽ മക്കൾ നീതി മയ്യം സ്ഥാപിച്ചത്.
#loksabha #elections #actor #kamal #haasan #contest #coimbatore