നടൻ പ്രകാശ് രാജിനും കുടുംബത്തിനും ഭീഷണിയുമായി വിഡിയോ പങ്കുവെച്ച യൂ ട്യൂബ് ചാനലിനെതിരെ ബംഗളൂരുവിലെ അശോക് നഗർ പൊലീസ് കേസെടുത്തു.
സനാതന ധർമത്തെ കുറിച്ച് പ്രകാശ് രാജ് നടത്തിയ പ്രസ്താവനക്ക് ശേഷമാണ് ‘ടി.വി. വിക്രമ’ എന്ന ചാനൽ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ വധഭീഷണി അടക്കമുള്ള തീവ്രപ്രസംഗം പോസ്റ്റ് ചെയ്തത്.
ഇതിനകം ഒരുലക്ഷത്തിനടുത്ത് ആളുകൾ കണ്ട വീഡിയോയുടെ ലക്ഷ്യം തനിക്കെതിരെ ജനങ്ങളെ തിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.
‘ഉദയനിധി സ്റ്റാലിനെയും പ്രകാശ് രാജിനെയും അവസാനിപ്പിക്കേണ്ടതല്ലേ..’, ‘നിങ്ങളുടെ ചോര തിളക്കുന്നില്ലേ...’ തുടങ്ങിയ വാക്കുകളും വിഡിയോയിൽ ഉണ്ട്. തനിക്കും കുടുംബത്തിനുമെതിരെയുള്ള വധഭീഷണിയാണിതെന്നും ചാനലിനും ഉടമയടക്കം ഇതിന് പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കണമെന്ന് നടൻ ആവശ്യപ്പെട്ടു.
#actor #prakashraj #threatened #case #against #youtube #channel