---
title: "ബിഗ് ബോസ് വേദിയിലെത്തി കമല്‍ ഹാസന്‍; നോട്ടീസ് അയച്ച് ആരോഗ്യവകുപ്പ്"
english_title: "Kamal Haasan on Bigg Boss stage; Department of Health by sending notice"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14760/kamal-haasan-on-bigg-boss-stage-department-of-health-by-sending-notice"
published_at: "2021-12-06T20:13:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae21b28cdff_kamal hasan.jpg"
keywords: []
---

# ബിഗ് ബോസ് വേദിയിലെത്തി കമല്‍ ഹാസന്‍; നോട്ടീസ് അയച്ച് ആരോഗ്യവകുപ്പ്

> **Lead Summary:** **കൊ**വിഡ്-19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് തമിഴ്നടൻ കമൽ ഹാസന് നോട്ടീസ് അയച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. കഴിഞ്ഞ ദിവസമായിരുന്നു കമൽ കൊവിഡ് മുക്തനായത്. തുടർന്ന് ക്വാറന്റൈനിൽ ഇരിക്കാതെ ചിത്രീകരണത്തിന് പോയതിനാണ് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്.

## Article Content

**കൊ**വിഡ്-19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് തമിഴ്നടൻ കമൽ ഹാസന് നോട്ടീസ് അയച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. കഴിഞ്ഞ ദിവസമായിരുന്നു കമൽ കൊവിഡ് മുക്തനായത്. തുടർന്ന് ക്വാറന്റൈനിൽ ഇരിക്കാതെ ചിത്രീകരണത്തിന് പോയതിനാണ് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്.

കൊവിഡ് മുക്തനായ താരം അവതാരകനായ തമിഴ് ബിഗ് ബോസ് ടിവി ഷോയുടെ വേദിയിലേക്ക് പോവുകയായിരുന്നു. കൊവിഡ് മുക്തനാകുന്ന വ്യക്തി ഏഴ് ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്ന നിയമം നിലനിൽക്കെയാണ് കമൽ ഹാസൻ ബിഗ് ബോസ് ഷൂട്ടിന് പോയത്. അദ്ദേഹത്തിന്റെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചതെന്ന് ആരോഗ്യ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന്‍ പറഞ്ഞു.

നവംബര്‍ 22നാണ് ആണ് കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം, രോഗം ഭേദമായെന്നും തന്റെ പതിവ് ജോലികളിലേക്ക് തിരിച്ചെത്തിയെന്നും കമല്‍ ഹാസന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കമൽ ആശുപത്രിയിൽ കഴിയുന്ന സമയത്ത് നടി രമ്യ കൃഷ്ണനായിരുന്നു തമിഴ് ബിഗ് ബോസിന്റെ അവതാരകയായി എത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14760/kamal-haasan-on-bigg-boss-stage-department-of-health-by-sending-notice)