logo

ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ സര്‍വൈവ് ചെയ്യും-'കടമറ്റത്ത് കത്തനാരാ'യി ശ്രദ്ധ നേടിയ പ്രകാശ് പോൾ പറയുന്നു

Published at Jun 12, 2021 10:43 AM ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ സര്‍വൈവ് ചെയ്യും-'കടമറ്റത്ത് കത്തനാരാ'യി ശ്രദ്ധ നേടിയ പ്രകാശ് പോൾ പറയുന്നു

ആലപ്പുഴയിലെ നൂറനാട് ജനിച്ച് സിനിമാ സീരിയൽ ലോകത്തേക്ക് എത്തിയ നടനാണ് പ്രകാശ് പോൾ. പബ്ലിഷിംഗ് സ്ഥാപനങ്ങളിലുള്‍പ്പെടെ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം സീരിയൽ ലോകത്തേക്ക് എത്തിയത്. നിരവധി ടെലിഫിലിമുകളിൽ യേശുക്രിസ്തുവായി അഭിനയിച്ചിട്ടുള്ള അദ്ദേഹം ഷാജിയെമ്മിന്‍റെ നക്ഷത്രങ്ങൾ, ശ്യാമപ്രസാദിന്‍റെ ശമനതാളം എന്നീ പരമ്പരകളിലൂടെയാണ് ആദ്യ കാലത്ത് ശ്രദ്ധിക്കപ്പെട്ടത്.

കുറച്ചുനാള്‍ സൂര്യ ടിവിയിലും ജോലിചെയ്യുകയുണ്ടായി. ഏഷ്യാനെറ്റിലെ കടമറ്റത്ത് കത്തനാർ എന്ന ഹൊറർ പരമ്പരയിൽ 2004ൽ അദ്ദേഹം അഭിനയിക്കാനെത്തിയതോടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ടി.എസ്. സജിയുടെ സംവിധാനത്തിലെത്തിയ ഈ പരമ്പരയിൽ കത്തനാരച്ചനെ അവതരിപ്പിച്ചതിലൂടെ പ്രകാശ് പോൾ പ്രശസ്തനാകുകയായിരുന്നു.

ഏഷ്യാനെറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റു പരമ്പരകളിലൊന്നായിരുന്നു ഇത്. 267 എപ്പിസോഡുകള്‍ ഏഷ്യാനെറ്റിൽ പരമ്പര വന്നിരുന്നു. രണ്ടാംഭാഗം ജയ്ഹിന്ദ് ടി.വി.യിലും മൂന്നാം ഭാഗം സൂര്യ ടി.വി.യിലും സംപ്രേഷണം ചെയ്യുകയുണ്ടായി. നല്ലവൻ ഉള്‍പ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ ജീവിതത്തിൽ ആകസ്മികമായെത്തിയ ചില സംഭവങ്ങളെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

2016ൽ ഒരു പല്ലുവേദന വന്നിരുന്നു. നാടൻ മരുന്നുകൾ ചെയ്തുനോക്കി. നാക്കിന്‍റെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിന്‍റെ പ്രശ്നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോൾ ന്യൂറോളജിസ്റ്റിനെ കാണാൻ പറഞ്ഞു. അങ്ങനെ സ്കാനും കുറെ ടെസ്റ്റും നടത്തി. സ്ട്രോക്കായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. വീണ്ടും സ്കാൻ ചെയ്തു. തലച്ചോറിൽ ഒരു ട്യൂമര്‍ ഉണ്ടെന്നറിഞ്ഞു. അങ്ങനെ ആര്‍സിസിയിൽ എത്തി, സിനിമാത്വേക്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രകാശ് പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

തലച്ചോറിന്‍റെ ഉള്ളിൽ താഴെയായിട്ടായിരുന്നു ട്യൂമര്‍. പുറത്ത് ആണെങ്കിൽ സർജറി ചെയ്യാൻ എളുപ്പമാണ്. പക്ഷേ ഇത് സര്‍ജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രിൽ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അതിൽ താല്‍പര്യമില്ലായിരുന്നു. ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമർ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെ ആര്‍സിസിയിൽ അഞ്ചാറ് ദിവസം ഒബ്സര്‍വേഷനിൽ കഴിഞ്ഞു. ഇത് മെഡിക്കൽ ജേണലിൽ പബ്ലിഷ് ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. അതിന് ഞാൻ അനുവാദം നൽകി. ആര് ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് വാങ്ങി പോരുകയും ചെയ്തു, പ്രകാശിന്‍റെ വാക്കുകള്‍.

പിന്നീട് ഇതുവരെ ട്രീറ്റ് മെന്‍റ് ഒന്നും ഞാന്‍ നടത്തുന്നുമില്ല. ഞാൻ തന്നെ അതങ്ങ് തീരുമാനിച്ചു. അത് എവിടെയെങ്കിലും എത്തുന്നതുവരെ അവിടിയെരിക്കട്ടെ. രോഗം മാറിയോയെന്ന് പരിശോധിച്ചിട്ടില്ല. സംസാരിക്കുാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കുണ്ട്. ചില സമയങ്ങളിൽ പ്രശ്നമുണ്ട്. എങ്കിലും ആശപുത്രിയിൽ പോകുന്നില്ല. വേണ്ട എന്ന് വെച്ചിട്ടാണ്. രണ്ട് സാധ്യതകള്‍ അല്ലേ ഉള്ളൂ. ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ സര്‍വൈവ് ചെയ്യും, ഡോക്ടര്‍മാര്‍ വിളിച്ചിരുന്നു. നാല് വര്‍ഷമായി പക്ഷേ ഞാൻ ഒന്നും ചെയ്യുന്നില്ല, ചികിത്സ നടത്താൻ ഭാര്യയും മക്കളും നിർബന്ധിക്കുന്നുണ്ട്, പക്ഷേ ഞാൻ എന്നിൽ വിശ്വസിക്കുന്നു, അദ്ദേഹം പറയുകയാണ്.

സാമ്പത്തിക പ്രശ്നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്നറിഞ്ഞാൽ മരണത്തെ കുറിച്ച് ആലോചിക്കുമല്ലോ, പക്ഷേ മരണഭയമില്ല, ഇപ്പോൾ 62 കഴിഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും ഞാനതിന് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ്. എന്നെ കൂടുതൽ ഞാൻ വിശ്വസിക്കുന്നുണ്ട്. നൂറനാടാണ് ഞാൻ ജനിച്ചത്. പിന്നീട് കോട്ടയത്ത് കുറെ നാൾ ജീവിച്ചു.

ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. പുസ്തക പ്രസാധക സംഘം നടത്തി, ഹോട്ടൽ നടത്തി പല പരിപാടികള്‍ ചെയ്തു. ഈസ്റ്ററൊക്കെ ആകുമ്പോൾ വലിയ ഡിമാൻഡാണ് യേശുക്രിസ്തുവാകാൻ പലരും വിളിക്കും. കോഴിക്കൊക്കെ ഡിമാൻഡ് കൂടുന്നതുപോലെയാണത്. ഇനി എനിക്ക് കടമറ്റത്ത് കത്തനാര്‍ ഒന്നുകൂടി ചെയ്യണമെന്നതാണ് ലക്ഷ്യം. സ്ക്രിപ്റ്റ് മനസ്സിലുണ്ട്. പലരുമായും ഡിസ്കസ് ചെയ്തിട്ടുണ്ട്, പ്രകാശ് പറഞ്ഞിരിക്കുകയാണ്.


Will die either. Or will survive, says Prakash Paul, who has garnered attention as 'Kadamattam Kathanarai'

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories