---
title: "#gauthami | നടി ഗൗതമിക്കും മകൾക്കും വധഭീഷണി; കേസെടുത്ത് പൊലീസ്"
english_title: "#Actress #Gauthami #daughter #received #death #threats #Police #registered #case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/146041/actress-gauthami-daughter-received-death-threats-police-registered-case"
published_at: "2023-09-13T15:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65018737a73c9_gauthami_1.jpg"
keywords: []
---

# #gauthami | നടി ഗൗതമിക്കും മകൾക്കും വധഭീഷണി; കേസെടുത്ത് പൊലീസ്

> **Lead Summary:** ചെന്നൈ: താനും മകളും വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടി ഗൗതമി രംഗത്ത് . ​ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും ചെന്നൈയിലാണ് താമസിക്കുന്നത് . ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 ഏക്കർ വസ്തുവകകൾ വിൽക്കാൻ ഏൽപ്പിച്ച ബിൽഡർ വ്യജരേഖ ചമച്ച് കൊണ്ട് 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ​ഗൗതമി ആരോപിച്ചിരുന്നു .

## Article Content

ചെന്നൈ: താനും മകളും വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടി ഗൗതമി രംഗത്ത് . ​ഗൗതമിയും മകൾ സുബ്ബുലക്ഷ്മിയും ചെന്നൈയിലാണ് താമസിക്കുന്നത് . ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 ഏക്കർ വസ്തുവകകൾ വിൽക്കാൻ ഏൽപ്പിച്ച ബിൽഡർ വ്യജരേഖ ചമച്ച് കൊണ്ട് 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ​ഗൗതമി ആരോപിച്ചിരുന്നു .

ഇത് ചോദ്യം ചെയ്തപ്പോൾ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്. ബിൽഡർ ആയ അളഗപ്പനും ഭാര്യയും തന്റെ സ്വത്തുക്കൾ വിൽക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജരേഖയുണ്ടാക്കുകയും . അതുപയോഗിച്ച്‌ 25 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസിലാക്കിയപ്പോൾ ഇതേ കുറിച്ച് ചോദിക്കുകയും . വിവരം പുറത്തറിയിച്ചാൽ തന്റെയും മകളുടെയും ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും .

രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെയാണ് അള​ഗപ്പൻ വധഭീഷണി മുഴക്കിയതെന്ന് ​ഗൗതമി പറഞ്ഞു .സംഭവം മകളെ വല്ലാതെ അലട്ടിയെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും ​ഗൗതമി പറഞ്ഞു . ആരോപണവിധേയരായ പ്രതികൾക്കെതിരെ ചെന്നൈ പൊലീസ് നടപടി സ്വീകരിക്കണമെന്നും തന്റെ സ്വത്തുക്കൾ നിയമപരമായി വീണ്ടെടുക്കാൻ സഹായിക്കണമെന്നും നടി പരാതിയിൽ അഭ്യർത്ഥിച്ചു.

ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിക്കുകയാണെന്നും ബിൽഡർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നുമാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/146041/actress-gauthami-daughter-received-death-threats-police-registered-case)