'നന്‍പകല്‍ നേരത്ത് മയക്കം': ലിജോ-മമ്മൂട്ടി ചിത്രം ഷൂട്ടിങ്ങ് പൂര്‍ത്തിയായി

'നന്‍പകല്‍ നേരത്ത് മയക്കം': ലിജോ-മമ്മൂട്ടി ചിത്രം ഷൂട്ടിങ്ങ് പൂര്‍ത്തിയായി
Dec 5, 2021 03:45 PM | By Kavya N

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി നായകനാവുന്ന 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഒറ്റ ഷെഡ്യൂളിലാണ് ലിജോ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കന്യാകുമാരിയില്‍ ആരംഭിച്ച ചിത്രം കഴിഞ്ഞ ദിവസം പഴനിയില്‍ വെച്ചാണ് പൂര്‍ത്തിയായത്.

മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്.

പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ. ലിജോ ജോസ് ചിത്രത്തിന് ശേഷം മമ്മൂട്ടി അടുത്തതായി ജോയിന്‍ ചെയ്യുന്നത് സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനാണ്. ഡിസംബര്‍ 10നാണ് മമ്മൂട്ടി ഷൂട്ടിങ്ങ് ആരംഭിക്കുക. നിലവില്‍ സിബിഐ 5ന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.

'Nanpakal Nerathu Mayakkam': Lijo-Mammootty movie shooting is over

Next TV

Related Stories
ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ

Jan 24, 2026 08:11 PM

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസായി

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം...

Read More >>
അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

Jan 24, 2026 02:01 PM

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്ര 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന്...

Read More >>
ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്;  നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

Jan 24, 2026 11:11 AM

ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്; നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

ദീപക്കിന്റെ മരണം ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ് നടി മനീഷ കെ.എസ്...

Read More >>
ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

Jan 24, 2026 10:49 AM

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ മനസ്സുതുറന്ന് അർച്ചന...

Read More >>
Top Stories










News Roundup