വിജയ് ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്; പങ്കാളിയായി 'ഒരു കനേഡിയന്‍ ഡയറി' സംവിധായിക

വിജയ് ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്; പങ്കാളിയായി 'ഒരു കനേഡിയന്‍ ഡയറി' സംവിധായിക
Dec 5, 2021 11:09 AM | By Kavya N

പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിമ്രാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു കനേഡിയന്‍ ഡയറി' ഡിസംബര്‍ പത്തിന് റിലീസിന് ഒരുങ്ങുകയാണ്. അതേ സമയം വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കാളിയാവുകയാണ് കാനഡ വിജയ് മക്കള്‍ ഇയക്കം പ്രസിഡന്റ് കൂടിയായ സംവിധായിക സീമ ശ്രീകുമാര്‍. ഡിസംബര്‍ നാലിന് തമലം യുവജന സമാജം ഗ്രന്ദശാലയില്‍ വെച്ച് നടന്ന ക്യാമ്പിലാണ് സീമ പങ്കാളിയായത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജഗോപാല്‍ ആണ് മുഖ്യാഥിതി. കടുത്ത വിജയ് ആരാധിക കൂടിയായ സംവിധായിക തന്റെ ആദ്യ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വിജയ് ആരാധകരോടൊപ്പം ഒട്ടേറെ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഡിസംബര്‍ രണ്ടിന് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അവരുടെ ഫേസ്ബുക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.


റൊമാന്റിക് സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. എണ്‍പതു ശതമാനവും കാനഡയില്‍ ചിത്രീകരിച്ച് കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകര്‍ത്തിയ ആദ്യ മലയാളം സിനിമയായ 'ഒരു കാനേഡിയന്‍ ഡയറി ' ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്.

പ്രസാദ് മുഹമ്മ, അഖില്‍ കവലയൂര്‍, ജിന്‍സി ബിനോയ്, ജോവന്ന ടൈറ്റസ്, ജിന്‍സ് തോമസ്, ആമി എ എസ്, പ്രതിഭ, ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെന്‍സണ്‍ സെബാസ്റ്റ്യന്‍, ഡോസണ്‍ ഹെക്ടര്‍, ചാഡ്,സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്സണ്‍ ജോയ്, ശുഭ പട്ടത്തില്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം വി ശ്രീകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം വി ശ്രീകുമാര്‍ തന്നെ നിര്‍വ്വഹിക്കുന്നു.

ശിവകുമാര്‍ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികള്‍ക്ക് കെ.എ.ലത്തീഫ് സംഗീതം പകരുന്നു. ഉണ്ണിമേനോന്‍, മധുബാലകൃഷ്ണന്‍, വെങ്കി അയ്യര്‍,സീമ ശ്രീകുമാര്‍,കിരണ്‍ കൃഷ്ണ,രാഹുല്‍ കൃഷ്ണന്‍,മീരാ കൃഷ്ണന്‍ എന്നിവരാണ് ഗായകർ.

Blood donation camp organized by Vijay fans; Partner is the director of 'A Canadian Diary'

Next TV

Related Stories
'അനാർക്കലിയ്ക്ക്’ ശേഷം; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം 'കൊറഗജ്ജ'

Jan 27, 2026 06:41 PM

'അനാർക്കലിയ്ക്ക്’ ശേഷം; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം 'കൊറഗജ്ജ'

; കബീർ ബേദി വീണ്ടും മലയാളത്തിലേക്ക്, ചിത്രം...

Read More >>
ഐഎഫ്എഫ്‌കെയിൽ കയ്യടി നേടിയ 'പെണ്ണും പൊറാട്ടും' ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്ക്

Jan 27, 2026 04:13 PM

ഐഎഫ്എഫ്‌കെയിൽ കയ്യടി നേടിയ 'പെണ്ണും പൊറാട്ടും' ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്ക്

ഐഎഫ്എഫ്‌കെയിൽ കയ്യടി നേടിയ 'പെണ്ണും പൊറാട്ടും' ഫെബ്രുവരി 13-ന്...

Read More >>
പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; 'ആരം' മോഷൻ പോസ്റ്റർ പുറത്ത്

Jan 27, 2026 03:08 PM

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; 'ആരം' മോഷൻ പോസ്റ്റർ പുറത്ത്

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; 'ആരം' മോഷൻ പോസ്റ്റർ...

Read More >>
മകരവിളക്കു ദിവസം സന്നിധാനത്ത് സിനിമ ചിത്രീകരിച്ചു, യുവസംവിധായകനെതിരെ കേസ്

Jan 27, 2026 12:31 PM

മകരവിളക്കു ദിവസം സന്നിധാനത്ത് സിനിമ ചിത്രീകരിച്ചു, യുവസംവിധായകനെതിരെ കേസ്

മകരവിളക്കു ദിവസം സന്നിധാനത്ത് സിനിമ ചിത്രീകരിച്ചു, യുവസംവിധായകനെതിരെ...

Read More >>
'മുടി മൊട്ടയടിച്ചു, ഫൈറ്റ് ചെയ്തു; പക്ഷേ സിനിമ വന്നപ്പോൾ സ്ക്രീനിൽ ഞാനില്ലായിരുന്നു'; ആദ്യ സിനിമയിലെ വേദനിക്കുന്ന ഓർമ്മകളുമായി ഗിന്നസ് പക്രു

Jan 27, 2026 10:38 AM

'മുടി മൊട്ടയടിച്ചു, ഫൈറ്റ് ചെയ്തു; പക്ഷേ സിനിമ വന്നപ്പോൾ സ്ക്രീനിൽ ഞാനില്ലായിരുന്നു'; ആദ്യ സിനിമയിലെ വേദനിക്കുന്ന ഓർമ്മകളുമായി ഗിന്നസ് പക്രു

'മുടി മൊട്ടയടിച്ചു, ഫൈറ്റ് ചെയ്തു; പക്ഷേ സിനിമ വന്നപ്പോൾ സ്ക്രീനിൽ ഞാനില്ലായിരുന്നു'; ആദ്യ സിനിമയിലെ വേദനിക്കുന്ന ഓർമ്മകളുമായി ഗിന്നസ്...

Read More >>
Top Stories










News Roundup