മിനി സ്ക്രീന്‍ പ്രേഷകര്‍ക്ക് ഏറ്റവും ഇഷ്ട്ട പെട്ട താരമാണ് സുബി സുരേഷ് .കോമഡി ഷോകളിലും സുബി സജീമാണ് കോമഡി സ്കിറ്റിലൂടൊണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.സിനിമയിലും സീരിയലിലും മാത്രമല്ല
.മിമിക്രി രംഗത്ത് വളരെ ചെറിയ ശതമാനം സ്ത്രീകൾ മാത്രമേ ശേഭിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആ കുട്ടത്തിൽ മുൻനിരയിൽ തന്നെ സുബിയുണ്ട്. കോമഡി ഷോകളുംഹാസ്യപരിപാടികളുമാണ് നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ലെങ്കിലും നടി ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.
തന്റെ വിശേഷങ്ങൾ ആരാധകർക്കൊപ്പം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ രസകരമായ ചിത്രമാണ്. കർഷക ഗെറ്റപ്പിലാണ് സുബി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രസകരമായ കമന്റാണ് ചിത്രത്തിന് ലഭിക്കുന്നത്.
മുണ്ടും മടക്കി കുത്തി തോർത്തും തലയിൽ കെട്ടി തനി കർഷകയായിട്ടാണ് സുബി എത്തിയിരിക്കുന്നത്. കൈയിൽ ഒരു വാഴക്കുലയും മരച്ചീനിയുമുണ്ട്. വഴക്കുലയേന്തിയ കർഷകസ്ത്രീ എന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത് . മൂന്ന് ചിത്രങ്ങളാണ് നടി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
"കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നു ചേച്ചി?" എന്നാണ് ഒരാളുടെ കമന്റ്. താൻ തന്നെയാണ് കർഷക എന്നാണ് സുബി ആ കമന്റിന് മറുപടി നൽകിയിരിക്കുന്നത്.
"ഈ വർഷത്തെ കർഷകശ്രീ അവർഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ?," എന്നാണ് മറ്റൊരാളുടെ ചോദ്യം. കൃഷിയോട് സുബിക്ക് നേരത്തെ തന്നെ താൽപര്യമുണ്ടായിരുന്നു. വീടിന്റെ ടെറസിൽ നടിയ്ക്ക് ചെറിയ പച്ചക്കറി തോട്ടമുണ്ട്.
ഏഷ്യനെറ്റിലെ ഹിറ്റ് കോമഡി ഷോയായ സിനിമാലയിലൂടെയാണ് സുബി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഈ പരിപാടി വൻ വിജയമായിരുന്നു. പിന്നീട മിമിക്രി രംഗത്ത് സുബി സജീവമാകുകയായിരുന്നു. 2006 ൽ രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സുബി വെള്ളിത്തിരയിൽ എത്തിയത്.
പിന്നീട് എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങിയ സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച 'കുട്ടിപ്പട്ടാളം' ആണ് സുബിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ടെലിവിഷൻ പരമ്പര.
Subi Suresh is the most popular actor in mini screen audiences