logo

കത്തുന്ന ചുവപ്പില്‍ അതിസുന്ദരിയായി മലാല, വോ​ഗിന്റെ പുതിയ കവര്‍ ചിത്രം ശ്രദ്ധ നേടുന്നു

Published at Jun 4, 2021 02:18 PM കത്തുന്ന ചുവപ്പില്‍ അതിസുന്ദരിയായി മലാല, വോ​ഗിന്റെ പുതിയ കവര്‍ ചിത്രം ശ്രദ്ധ നേടുന്നു

ഈമുഖചിത്രം കാണുന്ന എല്ലാ പെൺകുട്ടികളും അറിയട്ടെ അവർക്ക് ലോകത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയുമെന്ന്. ' മലാല യൂസുഫ്സായ് ബ്രിട്ടീഷ് വോഗിന്റെ കവർ ഗേളായി തിരഞ്ഞെടുക്കപ്പെട്ടതിനെ പറ്റി തന്റെ ട്വിറ്ററിൽ കുറിച്ച വരികളാണ്. മലാലയെ ആരാധിക്കുന്ന പെൺകുട്ടികൾ മാത്രമല്ല ഇപ്പോൾ ഫാഷൻ പ്രേമികളും മലാലയ്ക്ക് പിന്നാലെയാണ്. വോഗ് ഷൂട്ടിൽ അണിഞ്ഞ മനോഹരമായ വസ്ത്രങ്ങളിലാണ് അവരുടെ കണ്ണ്.

സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്താൻ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്. പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത്.

2012 ഒക്ടോബർ 9-നു നടന്ന ഒരു വധ ശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു.സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു. വധശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ വക്താവ്, മലാലയെ "അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരു അദ്ധ്യായം" (a new chapter in obscenity) എന്നു വിശേഷിപ്പിച്ചു.പാകിസ്താനിലെ 50 ഇസ്ലാമിക പുരോഹിതന്മാർ മാലാലയെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ ഒരു ഫത്വാ ഇറക്കി .


മലാല തന്റെ ഇൻസ്റ്റഗ്രാമിൽ ഷൂട്ടിനായി അണിഞ്ഞ എല്ലാ ഔട്ട്ഫിറ്റുകളുടെയും ചിത്രവും അവയുടെ വിവരണവും ഫോളോവേഴ്സിനായി നൽകുന്നുണ്ട്. ഒപ്പം സ്റ്റൈലിസ്റ്റുകൾക്കും ഡിസൈനേഴ്സിനുമുള്ള നന്ദിയും.

ഡിസൈനർ സ്റ്റെല്ലാ മക്കാർട്നിയൊരുക്കിയ ചുവന്ന വിസ്കോസ് ലേസ് ഡ്രസ്സാണ് മുഖചിത്രത്തിൽ മലാലയെ സുന്ദരിയാക്കുന്നത്. ഒപ്പം ചുവന്ന സ്കാർഫും മലാല അണിഞ്ഞിട്ടുണ്ട്. ചുവപ്പ് രാശികലർന്ന കല്ലു പതിച്ച് രണ്ട് മോതിരങ്ങളാണ് ആക്സസറീസ്. ലക്ഷ്വറി ഡിസൈനുകളെ സസ്റ്റെയ്നബിൾ ഫാഷൻ വിഭാഗത്തിൽ അവതരിപ്പിക്കുകയാണ് മക്കാർട്നിയുടെ ബ്രാൻഡ്. ആലീസ് സികോളിനിയാണ് മോതിരങ്ങൾ ഡിസൈൻ ചെയ്തത്. ഒരു മോതിരം ഇന്ത്യയിലെ ജയ്പൂരിൽ നിന്ന് ഹാൻഡ് മെയ്ഡായി ചെയ്തതാണ്. മറ്റൊന്ന് പേർഷ്യൻ ഡിസൈനും.

രണ്ടാമത്തെ ചിത്രത്തിൽ ഫ്ളോവിങ് വൈറ്റ് ലിലൻ ഷർട്ട് ഡ്രെസ്സാണ് മലാലയുടെ വേഷം. ലിനൻ ട്രൗസേഴ്സും നൽകിയിരിക്കുന്നു. ഇറാനിയൻ പാരമ്പര്യത്തിലുള്ള ഡിസൈനാണ് ഈ വസ്ത്രത്തിന്റേത്. എസ്കന്തർ എന്ന് ബ്രാൻഡിന്റേതാണ് വസ്ത്രങ്ങൾ. പട്ടിലും മറ്റ് പ്രകൃതിദത്തമായ മെറ്റീരിയലുകളിലുമാണ് ഈ ബ്രാൻഡിന്റെ വസ്ത്രങ്ങൾ. മായ് ഹിജാബസ് എന്ന ബ്രാൻഡാണ് മലാലയുടെ സ്കാർഫുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.


പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ചതിന്റെ പേരിൽ പാകിസ്താനിൽവെച്ച് താലിബാൻ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 17-ാം വയസ്സിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു. 23 വയസ്സുള്ള അവർ ഓക്സഫഡ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസാവകാശത്തിനായി പ്രവർത്തിക്കുകയാണ്.

Malala Yousafzai's new cover photo in glowing red

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories