ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി അജിത് കുമാർ, ആശങ്കയിൽ തമിഴ് സിനിമാലോകം

ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി അജിത് കുമാർ, ആശങ്കയിൽ തമിഴ് സിനിമാലോകം
Dec 1, 2021 04:18 PM | By Susmitha Surendran

തമിഴ്നാട്ടിലെ മുൻനിര സൂപ്പർ താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. തല അജിത് കുമാർ എന്നാണ് ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. ഒരുപക്ഷേ ദളപതി വിജയ് കഴിഞ്ഞാൽ തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആണ് ഇദ്ദേഹം.

കേരളത്തിലും മങ്കാത്ത എന്ന സിനിമയ്ക്ക് ശേഷം ധാരാളം ആരാധകരെ ആണ് ഇദ്ദേഹം സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു പ്രഖ്യാപനമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്.

കുറെ വർഷങ്ങൾക്കു മുൻപ് ഇദ്ദേഹം ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടിരുന്നു. എന്നാൽ സത്യത്തിൽ ഫാൻസ് അസോസിയേഷൻ പിരിച്ചുവിടുക ആയിരുന്നില്ല ഇദ്ദേഹം ചെയ്തത്. ഫാൻസ് അസോസിയേഷനുകളിൽ നിന്നും സ്വയം പിൻവാങ്ങുകയായിരുന്നു. അതായത് അജിത് ഫാൻസ് അസോസിയേഷൻ ഇപ്പോഴും തമിഴ്നാട്ടിൽ സജീവമാണ്.

എന്നാൽ അജിത്തിന് അതിൽ ഔദ്യോഗിക പങ്ക് ഒന്നും തന്നെ ഇല്ല എന്നതാണ് വസ്തുത. ഇപ്പോൾ അതിന്‍റെ  ബാക്കി എന്നോണം ഒരു തീരുമാനം കൂടി താരം എടുത്തിരിക്കുകയാണ്. ഈ വാർത്ത ആണ് ഇപ്പോൾ അജിത് ആരാധകരെ മുഴുവൻ ഞെട്ടിപ്പിക്കുന്നത്.

“ബഹുമാനപ്പെട്ട മീഡിയ, പബ്ലിക്, ആരാധകർ എന്നിവർക്ക് എഴുതുന്നത്. ഇനി മുതൽ എന്നെ അജിത്ത്, അജിത് കുമാർ, അല്ലെങ്കിൽ എ.കേ. എന്നുമാത്രം വിശേഷിപ്പിക്കുക. തല, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിശേഷണം ഇനിമുതൽ എൻ്റെ പേരിനൊപ്പം ചേർക്കരുത്.

നിങ്ങൾക്ക് എല്ലാവർക്കും സ്നേഹവും സമൃദ്ധിയും നിറഞ്ഞ മികച്ച ഒരു ജീവിതം ആശംസിക്കുന്നു” – ഇതായിരുന്നു അജിത് കുമാർ നടത്തിയ പ്രസ് റിലീസ്. നിരവധി ആരാധകർ ആണ് ഈ വിഷയത്തിലിപ്പോൾ സങ്കടത്തിൽ ആയിരിക്കുന്നത്.

ജീവിതത്തിൽ വളരെ സിമ്പിൾ ആയിട്ടുള്ള മനുഷ്യനാണ് അജിത് കുമാർ എന്ന് എല്ലാവർക്കും അറിയാം. സമൂഹമാധ്യമങ്ങളിൽ ഒന്നുംതന്നെ ഇദ്ദേഹത്തിൻറെ സാന്നിധ്യമില്ല. പ്രചാരണ പരിപാടികളിൽ ഒന്നും തന്നെ ഇദ്ദേഹം പങ്കെടുക്കാറില്ല.

സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാൽ പിന്നെ വളരെ പ്രൈവറ്റ് ആയിട്ട് ജീവിതമാണ് ഇദ്ദേഹം നയിക്കുന്നത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അജിത് കുമാർ. പലപ്പോഴും ലോകം ചുറ്റുന്ന ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.


Ajith Kumar with shocking announcement, Tamil film world worried

Next TV

Related Stories
ഐശ്വര്യ- ധനുഷ് വിവാഹമോചനം; നടൻ വിജയിയുടെ പിതാവ് പങ്കുവെച്ച വീഡിയോ ചർച്ചയാവുന്നു...

Jan 19, 2022 08:51 PM

ഐശ്വര്യ- ധനുഷ് വിവാഹമോചനം; നടൻ വിജയിയുടെ പിതാവ് പങ്കുവെച്ച വീഡിയോ ചർച്ചയാവുന്നു...

തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ചർച്ചയാവുകയാണ് നടൻ ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. 2020 ജനുവരി 17 ന് ആയിരുന്നു വിവാഹമോചനത്തെ കുറിച്ച്...

Read More >>
നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം

Jan 19, 2022 07:51 PM

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം

ചലച്ചിത്ര താരം നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം....

Read More >>
വിവാഹമോചനം ഒഴിവാക്കാൻ ഐശ്വര്യ പരമാവധി ശ്രമിച്ചു'; പുതിയ വെളിപ്പെടുത്തൽ

Jan 19, 2022 01:45 PM

വിവാഹമോചനം ഒഴിവാക്കാൻ ഐശ്വര്യ പരമാവധി ശ്രമിച്ചു'; പുതിയ വെളിപ്പെടുത്തൽ

ഇരുവരും വേർപിരിയൽ പ്രഖ്യപിച്ച ശേഷം ധനുഷാണ് വിവാഹ​മോചനത്തിന് മുൻകൈ എടുത്ത് ഐശ്വര്യയിൽ നിന്നും അകലാൻ തുടങ്ങിയത് എന്നുള്ള തരത്തിലും റിപ്പോർട്ടുകൾ...

Read More >>
ധനുഷിന്റേയും ഐശ്വര്യ രജനീകാന്തിന്റേയും വിവാഹ മോചനത്തിന്റെ കാരണം ഇതാണ്....

Jan 18, 2022 09:04 PM

ധനുഷിന്റേയും ഐശ്വര്യ രജനീകാന്തിന്റേയും വിവാഹ മോചനത്തിന്റെ കാരണം ഇതാണ്....

ധനുഷിന്റേയും ഐശ്വര്യ രജനീകാന്തിന്റേയും വിവാഹ മോചനം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ധനുഷും ഐശ്വര്യയും...

Read More >>
അമ്പരിപ്പിക്കുന്ന മേക്കോവർ വീഡിയോയുമായി സായി പല്ലവി

Jan 18, 2022 05:19 PM

അമ്പരിപ്പിക്കുന്ന മേക്കോവർ വീഡിയോയുമായി സായി പല്ലവി

ഇപ്പോഴിതാ സായി പല്ലവിയുടെ ഒരു മേക്ക് ഓവർ വീഡിയോ ശ്രദ്ധ...

Read More >>
മാസങ്ങൾക്ക് മുൻപ് ധനുഷിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത് ഇങ്ങനെ; വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

Jan 18, 2022 12:15 PM

മാസങ്ങൾക്ക് മുൻപ് ധനുഷിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത് ഇങ്ങനെ; വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

വിവാഹമോചനം ചർച്ചയാകുമ്പോൾ മൂന്ന് മാസങ്ങൾക്ക് മുൻപ് ‌ ഐശ്വര്യ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ വൈറൽ...

Read More >>
Top Stories