ഷൂട്ടിംഗിനിടെ അബദ്ധം പറ്റി, ഒരു മണിക്കൂറോളം ഷുട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നു

ഷൂട്ടിംഗിനിടെ അബദ്ധം പറ്റി,  ഒരു മണിക്കൂറോളം ഷുട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നു
Dec 1, 2021 02:39 PM | By Susmitha Surendran

സൗന്ദര്യ മത്സരത്തിലൂടെ ബോളിവുഡിലെത്തി പിന്നീട് ഹോളിവുഡിലേക്കും കടന്ന് ഇന്ന് ഗ്ലോബല്‍ ഐക്കണ്‍ ആയി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുള്ള വലിയ താരമാണ് പ്രിയങ്ക.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഹോളിവുഡിലും ബോളിവുഡിലും പ്രിയങ്കയുടെ ഡേറ്റിന് വേണ്ടി സൂപ്പര്‍ഹിറ്റ് സംവിധായകരും നിര്‍മ്മാതാക്കളും വരെ കാത്തിരിക്കുകയാണ്. സിനിമയിലെ പ്രകടനം പോലെ തന്നെ പ്രിയങ്കയുടെ നിലപാടുകളും വ്യക്തിത്വവുമെല്ലാം എന്നും ആരാധകരുടെ ശ്രദ്ധ കവര്‍ന്നിട്ടുള്ള വിഷയങ്ങളാണ്.

ഇപ്പോഴിതാ പ്രിയങ്കയെക്കുറിച്ചുള്ള നടന്‍ മാനവ് കൗളിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്ര പൊട്ടിക്കരഞ്ഞ ഓര്‍മ്മയാണ് മാനവ് പങ്കുവച്ചിരിക്കുന്നത്.

പഴയൊരു അഭിമുഖത്തിലായിരുന്നു മാനവ് മനസ് തുറന്നത്. പ്രിയങ്ക പോലീസ് വേഷത്തിലെത്തിയ ചിത്രമായ ജയ് ഗംഗാജല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ചിത്രീകരണം തന്നെ നിര്‍ത്തിവച്ച് പ്രിയങ്കയെ ആശ്വസിപ്പിക്കേണ്ടി വന്നതിനെക്കുറിച്ചാണ് മാനവ് തുറന്ന് പറയുന്നത്. 

2016 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ജയ് ഗംഗാജല്‍. പ്രകാശ് ജാ ആയിരുന്നു സിനിമയുടെ സംവിധായകന്‍. 2003 ല്‍ ജാ തന്നെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഗംഗാജല്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ഈ സിനിമ. പ്രിയങ്കയോടൊപ്പം മാനവ് കൗള്‍, രാഹുല്‍ ഭട്ട്, ക്വീന്‍ ഹരീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

എന്നാല്‍ ചിത്രത്തിന് വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചില്ല. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവാമാണ് മാനവ് പങ്കുവച്ചത്.

താരത്തിന്റെ വാക്കുകളിലേക്ക്.

''ഞങ്ങള്‍ ഒരു ഫൈറ്റ് സീന്‍ ചെയ്യുകയായിരുന്നു. ഞാനും പ്രിയങ്കയും. അവള്‍ ഹാര്‍നസ് ധരിച്ച് നില്‍ക്കുകയായിരുന്നു. എഴുന്നേറ്റ് എന്ന ചവിട്ടുന്നതായിരുന്നു രംഗം. എന്നാല്‍ അബദ്ധത്തില്‍ അവര്‍ ചവുട്ടിയത് എന്റെ കഴുത്തിലാണ്. ആക്ഷന്‍ രംഗമാണ്. ചിലപ്പോഴൊക്കെ തെറ്റു പറ്റും. പരുക്കേറ്റെന്നു വരും.

പക്ഷെ അതിന് ശേഷം അവള്‍ എന്റെ അടുത്തേക്ക് വന്നു. നിങ്ങള്‍ക്ക് വേദനിച്ചുവോ എന്ന് ചോദിച്ചു. ഏയ് ഇല്ല, എന്ന് ഞാന്‍ പറഞ്ഞപ്പോഴെക്കും അവര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ഭയങ്കരമായി കരഞ്ഞു. ഇതോടെ എനിക്ക് എല്ലാം വിടേണ്ടി വന്നു. ഷൂട്ടിംഗ് തന്നെ ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചു.

അവളെ ആശ്വസിപ്പിക്കാനായിരുന്നു. എനിക്കറിയാം ഞാന്‍ നിങ്ങളെ വേദനിപ്പിച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു അവള്‍ കരഞ്ഞിരുന്നത്'' എന്നാണ് ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ മാനവ് പറഞ്ഞത്. ഈ സംഭവത്തിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ പ്രിയങ്ക ചോപ്ര പൊട്ടിക്കരയുന്നതും മാനവ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പ്രിയങ്കയുടേയും നിക്ക് ജൊനാസിന്റേയും വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ സര്‍ നെയിം പിന്‍വലിച്ചതോടെയായിരുന്നു ഇരുവരും പിരിയുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉടലെടുത്തത്.

എന്നാല്‍ ഇതിന് വിവാഹ മോചനവുമായി ബന്ധമൊന്നുമില്ലെന്ന് പ്രിയങ്കയുടെ അമ്മ വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രിയങ്കയും നിക്കും ഒരുമിച്ച് ബ്രിട്ടീഷ് ഫാഷന്‍ അവാര്‍ഡ്‌സിനെത്തിയിരുന്നു. ഇതില്‍ നിന്നുമുള്ള ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ കെട്ടടങ്ങിയത്

Now, actor Manav Kaul's words about Priyanka are getting attention

Next TV

Related Stories
ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

Sep 17, 2025 10:29 PM

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ...

Read More >>
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall