നിഴലാകുന്നത് ആര് .......? സസ്പെന്‍സ് ത്രില്ലര്‍ 'നിഴല്‍' ചിത്രികരണം ആരംഭിച്ചു

നിഴലാകുന്നത്  ആര് .......? സസ്പെന്‍സ് ത്രില്ലര്‍ 'നിഴല്‍' ചിത്രികരണം ആരംഭിച്ചു
Oct 4, 2021 09:49 PM | By Truevision Admin

കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് നിഴല്‍. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ്.സിനിമയുടെ പ്രമേയം എന്താണെന്ന് പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല .തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്‍ക്കൊപ്പം ആദ്യമായാണ് മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം . എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. കുഞ്ചാക്കോ ബോബന്റെയും നയൻതാരയുടെയും കഥാപാത്രം എന്തെന്ന് ഉള്ളതും സസ്പെൻസ് ആയി നിൽക്കുന്നു. രാജ്യാന്തര പുരസ്‍കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകൻ. ഉമേഷ് രാധാകൃഷ്‍ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചലച്ചിത്രം .

This is the first time that Malayalam actress Kunchacko Boban has appeared in a full-length role with South Indian lady superstar Nayanthara

Next TV

Related Stories
ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്;  നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

Jan 24, 2026 11:11 AM

ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്; നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

ദീപക്കിന്റെ മരണം ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ് നടി മനീഷ കെ.എസ്...

Read More >>
ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

Jan 24, 2026 10:49 AM

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ മനസ്സുതുറന്ന് അർച്ചന...

Read More >>
 മോഹന്‍ലാല്‍ ഇനി പൊലീസ് യൂണിഫോമില്‍; 'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ

Jan 23, 2026 01:03 PM

മോഹന്‍ലാല്‍ ഇനി പൊലീസ് യൂണിഫോമില്‍; 'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ

'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ...

Read More >>
ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു

Jan 23, 2026 11:37 AM

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ...

Read More >>
Top Stories