ബോളിവുഡില്‍ തരംഗം സൃഷ്ട്ടിക്കാന്‍ അക്ഷയ് കുമാര്‍ നായകനാവുന്ന 'ലക്ഷ്മി ബോംബ്' വരുന്നു . രാഘവ ലോറന്‍സ് തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍ . തമിഴ് ഹൊറര്‍ കോമഡി ചിത്രം 'മുനി 2: കാഞ്ചന'യുടെ റീമേക്ക് ആണ് ചിത്രം. ദീപാവലി റിലീസ് ആയി നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസിന് മൂന്നാഴ്ച മാത്രം ശേഷിക്കെ ട്വിറ്ററില്‍ ചിത്രം ബഹിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചു എത്തിയിരിക്കുകയാണ് ചിലര്‍.
ഹിന്ദു മതവിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നുവെന്നാണ് വിമര്‍ശനം ഉന്നയിക്കുന്ന ഒരു വിഭാഗത്തിന്‍റെ ആരോപണം.'ബോംബ്' എന്ന വാക്കിനൊപ്പം ഹിന്ദു ദേവതയുടെ പേര് ചേര്‍ത്തുവച്ചത് അപമാനിക്കലാണെന്നാണ് ഇവരുടെ പക്ഷം. ഒപ്പം ചിത്രത്തിലെ നായികാ നായക കഥാപാത്രങ്ങളുടെ പേരുകള്‍ ഉയര്‍ത്തി ചിത്രം 'ലവ് ജിഹാദി'നെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചിലര്‍ ആരോപിക്കുന്നു . 'ആസിഫ്' എന്നാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് .
നായികയായി കിയാര അദ്വാനിയാണ് എത്തുന്നത് . അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത്. 13 വര്‍ഷം മുന്‍പാണ് മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ ഒരുക്കിയത്.
A section of critics has accused him of hurting Hinduism