---
title: "#rajanikanth| ദിവസം കഴിയുന്തോറും ആരോഗ്യസ്ഥിതി മോശമായി; ഭാര്യയാണ് തന്നെ അതില്‍ നിന്നും രക്ഷിച്ചത്.... പിന്നീട് സംഭവിച്ചത്."
english_title: "#Rajinikanth #hospital #healthcondition #abandoned #happened #wife #helped #me #later"
publisher: "moviemax.in"
canonical_url: "https://moviemax.in/news/136433/rajinikanth-hospital-healthcondition-abandoned-happened-wife-helped-me-later-new"
published_at: "2023-08-04T15:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cccd620618d_rejini.jpg"
keywords: []
---

# #rajanikanth| ദിവസം കഴിയുന്തോറും ആരോഗ്യസ്ഥിതി മോശമായി; ഭാര്യയാണ് തന്നെ അതില്‍ നിന്നും രക്ഷിച്ചത്.... പിന്നീട് സംഭവിച്ചത്.

> **Lead Summary:** തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ താരമാണ് രജനീകാന്ത്. ഓരോ രജനീകാന്ത് സിനിമയ്ക്കായും ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ ജയിലറിന്റെ റിലീസിന്റെ തിരക്കിലാണ് രജനീകാന്ത്.

## Article Content

തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ താരമാണ് രജനീകാന്ത്. ഓരോ രജനീകാന്ത് സിനിമയ്ക്കായും ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ ജയിലറിന്റെ റിലീസിന്റെ തിരക്കിലാണ് രജനീകാന്ത്.

ഒരിക്കല്‍ രജനീകാന്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. റാണ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം നടന്നത് . സിനിമയുടെ ചിത്രീകരണം ആരംഭിച്ച ദിവസം തന്നെയാണ് രജനീകാന്തിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നത്.

തളര്‍ച്ചയും ഛര്‍ദ്ദിയും കാരണമാണ് രജനീകാന്തിനെ ചെന്നൈയിലെ ഇസബെല്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പത്ത് ദിവസത്തോളം രജനീകാന്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും താരത്തെ അടുത്ത ദിവസം തന്നെ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ഗ്വാദ് പറഞ്ഞത് ഭാരം കുറക്കാന്‍ വേണ്ടി എടുത്ത കഠിനമായ ഡയറ്റാണ് താരത്തിന്റെ ആരോഗ്യസ്ഥി വഷളാകാന്‍ കാരണം എന്നാണ്.

മദ്യപാനം നിര്‍ത്തിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും രജനീകാന്തിനെ ആ സമയത്ത് അലട്ടിയിരുന്നു. പിന്നാലെ ഡയറ്റില്‍ വരുത്തിയ മാറ്റവുമെല്ലാം കൂടിയായപ്പോള്‍ ആരോഗ്യസ്ഥിതി കൈ വിട്ടു പോവുകയായിരുന്നു. ഓരോ ദിവസം കഴിയുന്തോറും രജനീകാന്തിന്റെ ആരോഗ്യസ്ഥിതി മോശമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.

ഈ സമയത്ത് സുഹൃത്തും സൂപ്പര്‍ നായികയായുമായ ശ്രീദേവി രജനീകാന്തിനു വേണ്ടി പ്രാര്‍ത്ഥനകളും ഉപവാസവും നടത്തിയിരുന്നു. സായ് ബാബ ഭക്തയായ ശ്രീദേവി എഴ് ദിവസമാണ് ഉപവാസമിരുന്നത്.

പൂനെയിലെ സായ് ബാബ അമ്പലത്തിലും ശ്രീദേവി സന്ദര്‍ശനം നടത്തുകയും തന്റെ സുഹൃത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. സിംഗപ്പൂരില്‍ വച്ചാണ് രജനീകാന്തിന്റെ തുടര്‍ ചികിത്സ നടക്കുന്നത്. ആരോഗ്യം വീണ്ടെടുത്ത് തിരികെ വരുന്ന രജനീകാന്തിനെ സ്വീകരിക്കാനായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു. പുതിയ സിനിമയായ ജയിലറിന്റെ തിരക്കിലാണ് രജനീകാന്ത് ഇപ്പോള്‍.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ രജനീകാന്ത് മദ്യാപന ശീലത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. അത് നിങ്ങളുടെ സന്തോഷവും ആരോഗ്യവും കളയും.  ഭാര്യയാണ് തന്നെ അതില്‍ നിന്നും രക്ഷിച്ചതെന്നും രജനീകാന്ത് പറഞ്ഞിരുന്നു. നിങ്ങളുടെ മാതാപിതാക്കളും കുടുംബവും എല്ലാവരും അതിനാല്‍ ബുദ്ധിമുട്ടും'' എന്നാണ് രജനീകാന്ത് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/136433/rajinikanth-hospital-healthcondition-abandoned-happened-wife-helped-me-later-new)