വീട്ടുകാരെ വിഷമിപ്പിക്കാന്‍ വയ്യ, വിവാഹ ശേഷം മനസ് തുറന്ന് അപ്‌സര

വീട്ടുകാരെ വിഷമിപ്പിക്കാന്‍ വയ്യ, വിവാഹ ശേഷം മനസ് തുറന്ന് അപ്‌സര
Nov 30, 2021 12:25 PM | By Susmitha Surendran

ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യുവാക്കളെ അടക്കം ആകര്‍ഷിച്ച പരമ്പര തുടക്കത്തില്‍ തന്നെ റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നു. സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമായെത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. ഇന്നലെ അപ്‌സരയുടെ വിവാഹ ദിവസമായിരുന്നു.

സംവിധായകനും എഴുത്തുകാരനുമായ ആല്‍ബി ഫ്രാന്‍സും അപ്‌സര രത്‌നാകരനും തമ്മിലുള്ള വിവാഹത്തിന്റെ സന്തോഷത്തിലാണ് സീരിയല്‍ ലോകം. മൂന്ന് വര്‍ഷത്തെ സൗഹൃദവും പ്രണയവുമാണ് ഇന്നലെ വിവാഹത്തിലേക്ക് എത്തിയത്.

ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെകുറിച്ചുമെല്ലാം അപ്‌സര മനസ് തുറക്കുകയാണ്. ഒരു  അഭിമുഖത്തിലാണ് അപ്‌സര മനസ് തുറന്നത്. തങ്ങളുടേത് മിശ്ര വിവാഹമാണെന്നും അതിനാല്‍ തുടക്കത്തില്‍ വീടുകളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് അവര്‍ക്ക് എല്ലാം ബോധ്യമാവുകയും അവര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നുവെന്നും അപ്‌സര പറയുന്നു. 

തങ്ങള്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയതിനാല്‍ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നുവെന്നാണ് അപ്‌സര പറയുന്നത്. എന്നാല്‍ അടുത്തറിഞ്ഞിട്ട് മൂന്ന് വര്‍ഷം ആയെന്നും താരം പറയുന്നത്. ഉള്ളത് പറഞ്ഞാല്‍ എന്ന പരമ്പരയിലൂടെയാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്.

ആ പരമ്പരയിലൂടെ തനിക്ക് മികച്ച നടിക്കും ആല്‍ബിയ്ക്ക് മികച്ച സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നുവെന്നും അപ്‌സര പറയുന്നു. ആ ബന്ധമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് അപ്‌സര പറയുന്നത്. ഒന്നിച്ചു ജീവിച്ചാലോ എന്ന് ആദ്യം ചോദിക്കുന്നത് ആല്‍ബിയാണെന്നും നടി പറയുന്നു.

എന്നാല്‍ രണ്ടു പേരുടേയും വീടുകളില്‍ നിന്നും എതിര്‍പ്പുകളുണ്ടായി. മതം ആയിരുന്നു അവരുടെ പ്രശ്‌നം. എങ്കിലും വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ തങ്ങള്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്നും അവരെ പറഞ്ഞ് മനസിലാക്കും വരെ കാത്തിരിക്കാമെന്ന് കരുതിയെന്നും അപ്‌സര പറയുന്നു.

അങ്ങനെ കാത്തിരുന്നത് ഒരു വര്‍ഷമായിരുന്നു. ഒടുവില്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നുവെന്നും അതോടെ എല്ലാവരുടേയും അനുഗ്രഹത്തോടെ തന്നെ വിവാഹം നടക്കുകയായിരുന്നുവെന്നും അപ്‌സര പറയുന്നു. തന്റെയോ ആല്‍ബിയുടേയോ കുടുംബത്തില്‍ മുമ്പ് മിശ്ര വിവാഹം നടന്നിരുന്നില്ല. അതിനാലുണ്ടായിരുന്ന ആകുലതകളാണ് തുടക്കത്തിലെ എതിര്‍പ്പുകള്‍ക്ക് കാരണമെന്നാണ് അപ്‌സര ചൂണ്ടിക്കാണിക്കുന്നത്.

മതം മാറ്റുമോ എന്നൊക്കെയായിരുന്നു തന്റെ അമ്മയുടെ ചിന്തയെന്ന് അപ്‌സര പറയുന്നു. അതേസമയം ആല്‍ബിയുടെ അമ്മയുടെ ആശങ്ക മറ്റൊരു ചുട്ടുപാടില്‍ നിന്നും വരുന്ന പെണ്‍കുട്ടി പൊരുത്തപ്പെട്ട് പോകുമോ എന്നായിരുന്നുവെന്നും അപ്‌സര ചൂണ്ടിക്കാണിക്കുന്നു. അവരെ കുറ്റം പറയാനാകില്ലെന്നും എന്നാല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ ആ സംശയങ്ങളൊക്കെ മാറിയെന്നും എല്ലാവരും ഇപ്പോള്‍ സന്തോഷത്തിലാണെന്നും അപ്‌സര പറയുന്നു.

അതേസമയം തന്റെ വിവാഹ വാര്‍ത്ത കണ്ടപ്പോള്‍ ഇത്ര വൈകിയാണോ വിവാഹം കഴിക്കുന്നത് എന്ന് ചിലര്‍ ചോദിച്ചിരുന്നുവെന്നും പക്ഷെ ഒട്ടും വൈകിയിട്ടില്ലെന്നും അപ്‌സര പറയുന്നു. തനിക്ക് 24 വയസ് മാത്രമേ ആയിട്ടുള്ളൂവെന്ന് പറയുന്ന അപ്‌സര പറയുന്നത് സത്യത്തില്‍ കുറച്ച് നേരത്തെയാണ് വിവാഹം എന്നാണ് അഭിപ്രായപ്പെടുന്നത്.

സീരിയലുകളില്‍ താന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണമാണ് തനിക്ക് പ്രായം കൂടുതലാണെന്ന് മിക്കവരും കരുതുന്നതെന്ന് അപ്‌സര പറയുന്നു. സാന്ത്വനത്തില്‍ താന്‍ അവതരിപ്പിക്കുന്ന ജയന്തി എന്ന കഥാപാത്രത്തിന് ചിപ്പിയേക്കാള്‍ പ്രായമുണ്ട്. അതിനാലാകും തന്റെ പ്രായം അങ്ങനെ ആളുകള്‍ കണക്കാക്കുന്നതെന്നാണ് അപ്‌സര പറയുന്നത്.

അമ്മയിലൂടെ സീരിയില്‍ രംഗത്ത് എത്തിയ അപ്‌സര ഇതിനോടകം എട്ട് വര്‍ഷം പൂര്‍ത്തിയാക്കുകയും 24 പരമ്പരകളില്‍ അഭിനയിക്കുകയും ചെയ്തു. ഇപ്പോള്‍ സാന്ത്വനം എന്ന ഹിറ്റ് പരമ്പരയിലെ നെഗറ്റീവ് കഥാപാത്രമായ ജയന്തിയെയാണ് അവതരിപ്പിക്കുന്നത്. താരദമ്പതികള്‍ക്ക് ആശംസകളുമായി സീരിയല്‍ ലോകത്തു നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Apsara is open-minded after marriage, unable to upset family members

Next TV

Related Stories
അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു, വിമർശനം

Oct 31, 2025 04:56 PM

അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു, വിമർശനം

അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു; വിമർശനം...

Read More >>
 വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ ....! നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ അനു!

Oct 31, 2025 11:20 AM

വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ ....! നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ അനു!

നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ...

Read More >>
രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?

Oct 30, 2025 12:10 PM

രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?

രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത്...

Read More >>
അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

Oct 29, 2025 04:23 PM

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ...

Read More >>
അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

Oct 29, 2025 02:11 PM

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ...

Read More >>
'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

Oct 29, 2025 11:55 AM

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall