അതെ ഞങ്ങളുടെ വിവാഹം നടന്നത് സ്റ്റുഡിയോയില്‍ വച്ചാണ് ; കല്യാണവിശേഷം പങ്കുവച്ച് റാണ

അതെ ഞങ്ങളുടെ വിവാഹം നടന്നത് സ്റ്റുഡിയോയില്‍ വച്ചാണ് ; കല്യാണവിശേഷം  പങ്കുവച്ച്  റാണ
Oct 4, 2021 09:49 PM | By Truevision Admin

ബാഹുബലി എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ നടനാണ് റാണ ദഗുബാട്ടി. ഓഗസ്റ്റിലാണ് റാണയുടെയും കാമുകി മിഹീകയുടെയും വിവാഹം കഴിഞ്ഞത്. സാമന്ത, നാഗചൈതന്യ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്ത റാണയുടെ വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു.


എന്നാല്‍ ഇപ്പോഴിതാ റാണയുടെ വിവാഹം സ്‍റ്റുഡിയോയില്‍ വച്ച് നടന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച . റാണ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച്അഭിമുഖത്തില്‍ പറഞ്ഞത്. രാമനായിഡു സ്റ്റുഡിയോയില്‍ വച്ച് നടന്ന വിവാഹത്തില്‍ ലോക് ഡൗണ്‍ ആയതിനാല്‍ 30 പേരാണ് പങ്കെടുത്തത്. അന്ന് സിനിമ ചിത്രീകരണങ്ങളൊന്നും നടക്കാതിരുന്ന കാലമായതിനാലാണ് വിവാഹത്തിന് സ്റ്റുഡിയോ തെരഞ്ഞെടുത്തത് . കൊവിഡ് കാലമായിരുന്നാല്‍ അന്ന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു.


സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. കുറച്ചുപേര്‍ മാത്രമേ വിവാഹത്തിന് പങ്കെടുക്കാവൂ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാൻ നമ്മള്‍ ശ്രദ്ധിക്കണം. അധികം ആള്‍ക്കാര്‍ ഒത്തുചേരാൻ പാടില്ല. അങ്ങനെയൊക്കെ ആയിരുന്നപ്പോള്‍ സ്റ്റുഡിയോ യോജിച്ച സ്ഥലമാണെന്നു തോന്നി, സ്റ്റുഡിയോയിലെ വിവാഹം എനിക്ക് സമ്മതമാണ് എന്ന് പറഞ്ഞു. അത് മികച്ച ആശയമാണെന്ന് എല്ലാവരും കരുതി റാണ അഭിമുഖത്തില്‍ പറഞ്ഞു.


വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാത്ത സുഹൃത്തുക്കള്‍ വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) വഴിയാണ് വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിആര്‍ ഹെഡ്‍സെറ്റുകളും മധുരപലഹാരങ്ങളും അയച്ചുകൊടുക്കുകയും വിആര്‍ കാണാനാവശ്യമായ കാര്യങ്ങള്‍ ചെയ്‍തുകൊടുക്കുകയും ചെയ്തിരുന്നു

Rana Dagubatti is the villainous actor in the movie Bahubali. Rana and his girlfriend Mihika got married in August

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
Top Stories










News Roundup