'ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല'; നടന്റെ തുറന്നു പറച്ചില്‍

'ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല'; നടന്റെ തുറന്നു പറച്ചില്‍
Nov 28, 2021 07:44 PM | By Kavya N

കഥാപാത്രത്തിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി ഏത് സാഹസികതയ്ക്കും തയ്യാറാകുന്നവരാണ് സിനിമാ താരങ്ങൾ. ഇത്തരം പ്രവർത്തികളിൽ പലപ്പോഴും താരങ്ങൾക്ക് ​ഗുരുതരമായ അപകടങ്ങളും പറ്റാറുണ്ട്. അപകടങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരത്തിൽ തനിക്ക് പറ്റിയ പരിക്കിനെ പറ്റി ബോളിവുഡ് താരം ഷാഹിദ് കപൂർ(Shahid Kapoor) പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ കവരുന്നത്.

ജേഴ്‌സി എന്ന സ്പോർട്സ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കേറ്റ പരിക്കിനെക്കുറിച്ചാണ് ഷാഹിദ് പറയുന്നത്. സിനിമയുടെ ഷൂട്ടിനിടെ തന്റെ ചുണ്ടുകള്‍ പൊട്ടി 25 തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നെന്ന് ഷാഹിദ് കപൂര്‍ പറയുന്നു. ഇതുതന്നെയായിരിക്കും ജേഴ്‌സിയെക്കുറിച്ചുള്ള ശക്തമായ ഓര്‍മയെന്നും താരം പറഞ്ഞു.

ആരാധകരുമായി സോഷ്യൽ മീഡിയ വഴി സംവാദിക്കുന്നതിനിടെ ആയിരുന്നു ഷാഹിദ് ഇക്കാര്യം പറഞ്ഞത്. ഇനിയൊരിക്കലും ചുണ്ടുകള്‍ പഴയതുപോലെ ആകില്ലെന്നാണ് തനിക്ക് തോന്നിയതെന്നും താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക് പറ്റിയതെന്നും താരം സമ്മതിച്ചു.

”(പന്ത്) എന്റെ കീഴ്ചുണ്ട് പൊട്ടിച്ചു, അതു കാരണം ഞങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തേണ്ടി വന്നു. എനിക്ക് ഏകദേശം 25 തുന്നലുകള്‍ ഇടേണ്ടി വന്നു. എന്റെ ചുണ്ട് സാധാരണ നിലയിലെത്താന്‍ യഥാര്‍ത്ഥത്തില്‍ മൂന്ന് മാസമെടുത്തു. എന്നാലും ഇപ്പോഴും അത് സാധാരണപോലെ ആയി എന്ന് തോന്നുന്നില്ല. എനിക്ക് അത് ചലിപ്പിക്കാന്‍ കഴിയില്ല. ഈ സിനിമയ്ക്ക് ഞാന്‍ എന്റെ രക്തം നല്‍കി,” ഷാഹിദ് പറഞ്ഞു. ഡിസംബറില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ജേഴ്‌സി തെലുങ്ക് സിനിമയുടെ റീമേക്കാണ്. ഈ ആഴ്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നു.

'I had 25 stitches on my lips and didn't think it was the same as before'; The actor's outspokenness

Next TV

Related Stories
നടി സൈറ വസീം വിവാഹിതയായി

Oct 18, 2025 11:16 AM

നടി സൈറ വസീം വിവാഹിതയായി

നടി സൈറ വസീം വിവാഹിതയായി....

Read More >>
നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

Oct 10, 2025 07:42 AM

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ...

Read More >>
കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

Oct 3, 2025 01:52 PM

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ...

Read More >>
'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി';  35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

Oct 1, 2025 12:46 PM

'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി'; 35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍...

Read More >>
നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

Sep 26, 2025 08:33 AM

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ...

Read More >>
മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം പുറത്ത്

Sep 23, 2025 03:38 PM

മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം പുറത്ത്

മാതാപിതാക്കളാകാൻ ഒരുങ്ങി വിക്കിയും കത്രീനയും: നിറവയറോടെ നടി; സസ്പെൻസിനൊടുവിൽ ചിത്രം...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall