തമിഴിൽ രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കാഞ്ചന. ഇപ്പോഴിതാ കാഞ്ചനയുടെ ഹിന്ദി റീമെയ്‌ക്കായ ലക്ഷ്മി ബോംബ് ട്രയിലെര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
അക്ഷയ് കുമാര്‍ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ചിത്രം നവംബർ ഒൻപതിന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.
കഞ്ചാനയുടെ ഒന്ന്, രണ്ട്, മൂന്ന് ഭാഗങ്ങള്‍ തമിഴില്‍ ഇറങ്ങിയിരുന്നു.ഇറങ്ങിയ മൂന്ന് പടങ്ങളും വന്‍വിജയവുമായിരുന്നു. മണികൂറുകള്‍ക്കുള്ളില്‍ മില്യണില്‍പരം ആളുകളാണ് ലക്ഷ്മി ബോംബിന്റെ ട്രയിലെര്‍ യുട്യുബില്‍ കണ്ടത്.
Kanchana is a Tamil super hit film directed by Raghava Lawrence