നാല് വർഷത്തെ കഠിന പ്രയത്നത്തിന് കഴിഞ്ഞ ദിവസം പരിസമാപ്തി. സിനിമപ്രേക്ഷകരെ ആവേശത്തിലാക്കിയ അവതാര്‍ സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായെന്നും മൂന്നാംഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും അവസാനിച്ചുവെന്നും ചിത്രത്തിന്റെ സംവിധായകനായ ജയിംസ് കാമറൂൺ. ന്യൂസിലാന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്.
2009ലാണ് അവതാര്‍ എന്ന വിസ്മയം പ്രേക്ഷകരിലേക്കെത്തുന്നത് . 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഏകദേശം 1832 കോടി രൂപയാണ് നിർമാണ ചെലവ്.മൂന്നാം ഭാഗത്തിന് 7500 കോടിയും.അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചാണെന്നും നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുന്നതെന്നുമാണ് സൂചന
അവതാര്‍ പുതുക്കിയ റിലീസ് ഡേറ്റുകൾ: അവതാർ 2–ഡിസംബർ 16, 2022. അവതാർ 3–ഡിസംബർ 20, 2024. അവതാർ 4–ഡിസംബർ 18, 2026. അവതാർ 5–ഡിസംബർ 22, 2028.
Director Bharathiraja has come out with a scathing critique of the film