---
title: "#chiranjeevi | ചിരഞ്ജീവി ബ്ലാക്ക് മാര്‍ക്കറ്റില്‍ രക്ത വില്‍പ്പന ചെയ്യുന്നുവെന്ന പരാമര്‍ശം; താരദമ്പതികള്‍ക്ക് ഒരു വര്‍ഷം തടവ്"
english_title: "#Chiranjeevi #selling blood # black market #One year imprisonment #forstarcouple"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131858/chiranjeevi-selling-blood-black-market-one-year-imprisonment-forstarcouple"
published_at: "2023-07-19T20:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7f82bdc5b2_chiranjeevi_1.jpg"
keywords: []
---

# #chiranjeevi | ചിരഞ്ജീവി ബ്ലാക്ക് മാര്‍ക്കറ്റില്‍ രക്ത വില്‍പ്പന ചെയ്യുന്നുവെന്ന പരാമര്‍ശം; താരദമ്പതികള്‍ക്ക് ഒരു വര്‍ഷം തടവ്

> **Lead Summary:** നിര്‍മ്മാതാവ് അല്ലു അരവിന്ദ് നല്‍കിയ മാനനഷ്ടക്കേസില്‍ തെലുങ്ക് താരദമ്പതികളായ രാജശേഖര്‍, ജീവിത എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി . അല്ലു അരവിന്ദും ചിരഞ്ജീവിയും ബ്ലാക്ക് മാര്‍ക്കറ്റില്‍ രക്ത വില്‍പ്പന ചെയ്‌തെന്ന ആരോപണമാണ് രാജശേഖറും ജീവിതയും ഉന്നയിച്ചത്. എന്നാൽ ചിരഞ്ജിവി രക്ത ബാങ്കിന്റെ നടത്തിപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് 2011ല്‍ ആയിരുന്നു അല്ലു അരവിന്ദ് കേസ് നല്‍കിയത്.

## Article Content

നിര്‍മ്മാതാവ് അല്ലു അരവിന്ദ് നല്‍കിയ മാനനഷ്ടക്കേസില്‍ തെലുങ്ക് താരദമ്പതികളായ രാജശേഖര്‍, ജീവിത എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി . അല്ലു അരവിന്ദും ചിരഞ്ജീവിയും ബ്ലാക്ക് മാര്‍ക്കറ്റില്‍ രക്ത വില്‍പ്പന ചെയ്‌തെന്ന ആരോപണമാണ് രാജശേഖറും ജീവിതയും ഉന്നയിച്ചത്. എന്നാൽ ചിരഞ്ജിവി രക്ത ബാങ്കിന്റെ നടത്തിപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് 2011ല്‍ ആയിരുന്നു അല്ലു അരവിന്ദ് കേസ് നല്‍കിയത്.

പന്ത്രണ്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് നാമ്പള്ളി കോടതി വിധി പുറപ്പെടുവിച്ചത്. രാജശേഖറിനും ജീവിതയ്ക്കും ഒരു വര്‍ഷത്തെ ജയില്‍ വാസവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ ദമ്പതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മേല്‍ കോടതിയെ സമീപിക്കാവുന്നതാണ്. ചിരഞ്ജീവിയും രാജശേഖറും തമ്മിലുള്ള വഴക്ക് വര്‍ങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണ്.

‘പുതുമൈ പെണ്ണ്’, ‘ശ്രുതിലയലു’, ‘അങ്കുശം’, ‘അണ്ണ’, ‘ഓങ്കാരം’, ‘ശിവയ്യ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് രേജശേഖര്‍. 2022ല്‍ പുറത്തിറങ്ങിയ ‘ശേഖറി’ലാണ് രാജശേഖര്‍ അവസാനമായി അഭിനയിച്ചത്. ‘ഉറവയ് കാത കിളി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജീവിത നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131858/chiranjeevi-selling-blood-black-market-one-year-imprisonment-forstarcouple)