---
title: "#thalapathyvijay | ഷൂട്ടിങ്ങിനിടെ ചന്ദ്രശേഖര്‍ വിജയിയുടെ മുഖത്ത് അടിച്ചു; കാരണം ഇത്, വെളിപ്പെടുത്തലുമായി പൊന്നമ്പലം"
english_title: "#During #shoot #Chandrasekhar #punched Vijay face #reason #openup #ponnambalam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/131640/during-shoot-chandrasekhar-punched-vijay-face-reason-openup-ponnambalam"
published_at: "2023-07-19T09:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b76288b9728_vijay_1.jpg"
keywords: []
---

# #thalapathyvijay | ഷൂട്ടിങ്ങിനിടെ ചന്ദ്രശേഖര്‍ വിജയിയുടെ മുഖത്ത് അടിച്ചു; കാരണം ഇത്, വെളിപ്പെടുത്തലുമായി പൊന്നമ്പലം

> **Lead Summary:** തമിഴ് സിനിമരംഗത്തെ ദളപതിയാണ് വിജയ്. വിജയിയുടെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയായിരിക്കുന്നത് . എന്നാല്‍ ഇതിന് മുന്നേ തന്നെ വിജയ് രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹിച്ചത് താരത്തിന്റെ പിതാവ് ആണ്. വിജയ്യുടെ പേരില്‍ പിതാവ് എസ്.എ ചന്ദ്രശേഖര്‍ പാര്‍ട്ടി രൂപീകരിക്കാന്‍ ഇരുന്നതുമാണ്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ വിജയ്, തന്റെ അനുവാദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചതിനാല്‍ പിതാവിനെതിരെ കേസ് നല്‍കിയിരുന്നു.

## Article Content

തമിഴ് സിനിമരംഗത്തെ ദളപതിയാണ് വിജയ്. വിജയിയുടെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയായിരിക്കുന്നത് . എന്നാല്‍ ഇതിന് മുന്നേ തന്നെ വിജയ് രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹിച്ചത് താരത്തിന്റെ പിതാവ് ആണ്. വിജയ്യുടെ പേരില്‍ പിതാവ് എസ്.എ ചന്ദ്രശേഖര്‍ പാര്‍ട്ടി രൂപീകരിക്കാന്‍ ഇരുന്നതുമാണ്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ വിജയ്, തന്റെ അനുവാദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചതിനാല്‍ പിതാവിനെതിരെ കേസ് നല്‍കിയിരുന്നു.

ഇതോടെ ഇരുവരും പിണങ്ങി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങിയിട്ടും ഈ പിണക്കം മാറിയിട്ടില്ല. ഇപ്പോഴിത വിജയിയെ കുറിച്ചും അച്ഛന്‍ ചന്ദ്രശേഖറെ കുറിച്ചും നടന്‍ പൊന്നമ്പലം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ എസ്എ ചന്ദ്രശേഖര്‍ വിജയിയുടെ മുഖത്തടിച്ചു എന്നാണ് പൊന്നമ്പലം പറയുന്നത്. സെന്തൂരപ്പാണ്ടി എന്ന സിനിമ ചെയ്യുമ്പോള്‍ വിജയ്ക്ക് 19 വയസോ മറ്റോ ആണ് പ്രായം.

ഷൂട്ടിംഗിനിടെ ചന്ദ്രശേഖര്‍ എല്ലാവരുടെയും മുന്നില്‍ വച്ച് വിജയിയെ അടിച്ചു എന്നാണ് പൊന്നമ്പലം പറഞ്ഞത്. പടത്തിലെ നായകനല്ലേ, എല്ലാവരുടെയും മുന്നില്‍ വച്ച് അവനെ അടിച്ചാല്‍ അവന് ആരെങ്കിലും വില കൊടുക്കുമോ. വീട്ടില്‍ വച്ച് അടിച്ചോയെന്ന് ഞാന്‍ പറഞ്ഞു. അന്ന് താന്‍ പറഞ്ഞത് ചന്ദ്രശേഖര്‍ മനസിലാക്കി എന്നാണ് പൊന്നമ്പലം പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് പൊന്നമ്പലം ഇക്കാര്യം പറഞ്ഞത്. അതേസമയം ചന്ദ്രശേഖര്‍ കര്‍ക്കശക്കാരനായത് കൊണ്ടാണ് വിജയ്ക്ക് ഇന്നത്തെ താരമായി വളരാന്‍ കഴിഞ്ഞതെന്നും പൊന്നമ്പലം അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/131640/during-shoot-chandrasekhar-punched-vijay-face-reason-openup-ponnambalam)