#rajinikanth | ആ സൗഹൃദം എന്നെ തികഞ്ഞ മദ്യപപാനിയും പുകവലിക്കാരനുമാക്കി; എന്നെ തിരുത്തിയത് ലതയാണ്; രജനികാന്ത്

#rajinikanth | ആ സൗഹൃദം എന്നെ തികഞ്ഞ മദ്യപപാനിയും പുകവലിക്കാരനുമാക്കി; എന്നെ തിരുത്തിയത് ലതയാണ്; രജനികാന്ത്
2023-07-17T07:47:00 | By Kavya N

എഴുപത്തിമൂന്നുകാരനായ സൂപ്പർ സ്റ്റാർ രജനികാന്തിനെ നോക്കിയാൽ അദ്ദേഹം ഇപ്പോഴും ഒരു ചെറുപ്പക്കാരനെപ്പോലെ സജീവവും ഊർജസ്വലനുമാണ്. ഒരുകാലത്ത് മദ്യത്തിനും സിഗരറ്റിനും അടിമയായിരുന്നു അദ്ദേഹമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പക്ഷെ അദ്ദേഹം തന്നെ ഇക്കാര്യത്തെ കുറിച്ച് പരസ്യമായി സംസാരിച്ചിട്ടുള്ളതാണ്. ഭാര്യ ലതയാണ് തന്നെ ദുശീലങ്ങളിൽ നിന്നും കരകയറ്റിയതെന്നാണ് രജനികാന്ത് പറഞ്ഞത്.

മഹേന്ദ്രനാണ് എനിക്ക് ലതയെ പരിചയപ്പെടുത്തി തന്നത്. അദ്ദേഹമാണ് ഞങ്ങൾ വിവാഹിതരാകാൻ കാരണവും വേണ്ട സഹായം ചെയ്ത് തന്നതും. എനിക്കിപ്പോൾ 73 വയസായി. ഞാൻ ആരോഗ്യവാനായിരിക്കാൻ കാരണം എന്റെ ഭാര്യ ലതയാണ്. ബസ് കണ്ടക്ടറായിരുന്ന കാലത്ത് തെറ്റായ ചിലരുടെ സൗഹൃദം കാരണം പല ദുശ്ശീലങ്ങളും എനിക്കുണ്ടായി. ദിവസവും രണ്ടുനേരം മട്ടൺ കഴിക്കുകയും എല്ലാ ദിവസവും മദ്യപിക്കുകയും കണക്കില്ലാതെ സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്നു.

സിനിമയിൽ വന്ന് പണവും പ്രശസ്തിയും നേടിയതിന് ശേഷം ഇത് വർധിച്ചുവെന്നാണ്', രജനികാന്ത് പറഞ്ഞത്. വെജിറ്റേറിയനായ ആളുകൾ എങ്ങനെ ആ ഭക്ഷണം കഴിക്കുന്നുവെന്ന് ഓർത്ത് താൻ അത്ഭുതപ്പെട്ടുവെന്നാണ് രജനികാന്ത് പറയുന്നത്. 'വെജിറ്റേറിയനായ ആളുകൾ എങ്ങനെ ഭക്ഷണം കഴിക്കുന്നുവെന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. ഭാര്യയുടെ സ്നേഹവും വൈദ്യസഹായവുമാണ് ദുശ്ശീലങ്ങളിൽ നിന്ന് കരകയറാൻ എന്നെ സഹായിച്ചത്.

അളവില്ലാതെ മാംസാഹാരം കഴിക്കുകയും മദ്യം കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്നവർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയില്ല. 60 വയസ് തികയുന്നതിന് മുമ്പ് തന്നെ പലർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് വൃക്ക തകരാറിലായതിനെ തുടർന്ന് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വളരെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.

ഇപ്പോൾ താരം വെജിറ്റേറിയനാണ്. മാത്രമല്ല മദ്യപാനം, സിഗരറ്റ് തുടങ്ങിയ ഒരു ദുശ്ശീലവും താരത്തിന് ഇല്ല. നടത്തം, യോഗ, ഡയറ്റിങ്ങ് എന്നിവയിലൂടെയാണ് രജനി തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്. അദ്ദേഹത്തോടൊപ്പം സിനിമയിൽ പ്രവർത്തിക്കുന്ന യുവനടന്മാർക്കും നടിമാർക്കും പോലും രജനിയുടെ വേഗതയിൽ നടക്കാൻ കഴിയാറില്ല. സഹതാരങ്ങളാണ് ഇക്കാര്യം പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്.

Content Highlight: That friendship made me a perfect drinker and smoker; Lata corrected me; Rajinikanth

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup