"ഡാം 999" ഞങ്ങള്‍ കാണില്ല ; നിരോധനം വീണ്ടും നീട്ടി തമിഴ്നാട്

Oct 4, 2021 09:49 PM | By Truevision Admin

രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ "ഡാം 999" സിനിമയുടെ പ്രദര്‍ശനം വീണ്ടും നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഒൻപത് വർഷങ്ങൾക്കു മുൻപ്ഇറങ്ങിയ സിനിമക്ക് തമിഴ്നാട്‌ മാത്രമാണ് ഇതുവരെ പ്രദര്‍ശനം നടത്താന്‍ അനുമതി നല്‍കാതിരുന്നത്.സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിരുന്നു. എന്നാല്‍ നിരോധനത്തിന്റെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു.ഇതിനുപിന്നാലെയാണ് ഉത്തരവ് വീണ്ടും സര്‍ക്കാര്‍ പുതുക്കിയത്.


"ഡാം 999" ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് നിരോധനം തുടരുന്നത്. വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തവുമാണ് ഡാം 999 ന്‍റെ പ്രമേയം. പോസ്റ്റർ പതിക്കാൻ സമ്മതിക്കാതിരിക്കുക, പ്രദർശിപ്പിക്കാൻ മുന്നോട്ടുവന്ന തീയേറ്ററുകൾക്ക് ഫൈൻ ഏർപ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക, സൈബർ പോരാളികൾ വഴി റേറ്റിങ് ഉൾപ്പെടെ തകർക്കുക തുടങ്ങിയ ക്രൂരമായ നടപടികളും ഈ ചിത്രത്തിനെതിരെ ഉണ്ടായിരുന്നു


2011 ല്‍ ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത പടമായിരുന്നു ഡാം 999. ഈ സിനിമ ഒട്ടനവധി അന്തർദേശീയ ബഹുമതികള്‍ നേടുകയുണ്ടായി . ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയിരുന്നു. ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് പന്ത്രണ്ട് വിഭാഗങ്ങളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കർ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഡാം 999. ഓസ്കർ അക്കാദമി ലൈബ്രറിയിലെ 'പെർമെനന്റ് കോർ കളക്ഷനിലേക്ക് ' തിരഞ്ഞെടുക്കപ്പെട്ടിരുന്നു പിന്നീടുള്ള വർഷങ്ങളിൽ നൂറ്റി മുപ്പതോളം രാജ്യാന്ത്ര ചലച്ചിത്രമേളകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണ് ഡാം 999


Tamil Nadu is the only state where the film, which was released nine years ago, has not been allowed to be screened so far

Next TV

Related Stories
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

Jan 21, 2026 02:28 PM

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ...

Read More >>
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

Jan 19, 2026 10:00 AM

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി...

Read More >>
Top Stories